സംസ്ഥാനത്ത് വെളിച്ചെണ്ണ വില കൂടുതൽ ഇടിയുന്നു. കൊച്ചി വിപണിയിൽ 200 രൂപ കുറഞ്ഞു. മുന്നേറ്റത്തിന്റെ സൂചന കഴിഞ്ഞദിവസങ്ങളിൽ നൽകിയ കുരുമുളകിനും നേരിയതോതിൽ വില കുറഞ്ഞു. വിളവെടുപ്പിന്റെ സീസൺ ആയതിനാൽ വില ഇനി എങ്ങോട്ടു നീങ്ങുമെന്നാണ് ആകാംക്ഷ.രാജ്യാന്തര റബർവില, മികച്ച വിപണി അനുകൂല സാഹചര്യത്തിന്റെ കരുത്തിൽ മെല്ലെ കൂടുന്നുണ്ട്. ബാങ്കോക്കിൽ ആർഎസ്എസ്-4ന് ഒരു രൂപ കൂടി വർധിച്ചു. കോട്ടയത്തു വില മാറ്റമില്ലാതെ തുടരുന്നു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകൾക്കും മാറ്റമില്ല.
Source link
വെളിച്ചെണ്ണ വില കൂടുതൽ താഴേക്ക്; കാപ്പിക്കും ഇഞ്ചിക്കും മുന്നേറ്റം, കരകയറുമോ റബർ? അങ്ങാടിവില ഇന്ന് ഇങ്ങനെ
