KERALAM

സമദ് ഐ.വി.എഫ് ആശുപത്രി 36-ാം സേവന വാർഷികാഘോഷം

തിരുവനന്തപുരം: പാറ്റൂർ സമദ് ഐ.വി.എഫ് ആശുപത്രിയുടെ 36-ാം സേവന വാർഷികാഘോഷം ആശുപത്രിയുടെ സിൽവർ ജൂബിലി ഹാളിൽ നടന്നു. ഐ.എം.എ തിരുവനന്തപുരം ജില്ലാ പ്രസി‌ഡന്റ് ഡോ. ശ്രീജിത്ത് ആർ ഉദ്ഘാടനം ചെയ്തു. സമദ് ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.ജി. മാധവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി.

ആശുപത്രി ജീവനക്കാർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, എൻ.എസ്.എസ് കരയോഗം സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആശുപത്രിയുടെ വിദഗ്ദ്ധ ഐ.വി.എഫ് ചികിത്സയിലൂടെ മാതാപിതാക്കളായ ദമ്പതിമാരും അവരുടെ കുഞ്ഞുങ്ങളും ആഘോഷത്തിൽ പങ്കെടുത്തു. 1989ൽ ആറ്റിങ്ങലാണ് സമദ് ആശുപത്രി തുടങ്ങിയത്. 1999ൽ പാറ്റൂരിലേക്കും പിന്നീട് കൊല്ലം തങ്കശ്ശേരിയിലേക്കും വികസിച്ചു. 2000ത്തിലാണ് പാറ്റൂർ സമദ് ആശുപത്രിയിൽ ദക്ഷിണകേരളത്തിലെ ആദ്യത്തെ ഐ.വി.എഫ് ചികിത്സയിലൂടെ കുട്ടി ജനിച്ചത്. തുടർന്ന് പല ശാസ്ത്രീയനേട്ടങ്ങളും കൈവരിച്ചു. കഴിഞ്ഞ ജനുവരിയിൽ വൃഷണാർബുദത്തെ അതിജീവിച്ച യുവാവിന് ഐ.വി.എഫിലൂടെ കുഞ്ഞു ജനിച്ചിരുന്നു. ഇതിലൂടെ കാൻസർ ബാധിതരായ ചെറുപ്പക്കാർക്ക് പ്രത്യാശയുടെ വെളിച്ചവും സമദ് ആശുപത്രി പകർന്നു.


Source link

Related Articles

Back to top button