സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വായ്പ നൽകാൻ ബാങ്കുകൾക്ക് ഉത്സാഹം, കാരണം മറ്റൊന്നുമല്ല

നമ്മുടെ നാട്ടിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്തുകൊണ്ടാണിത്രയും പ്രസക്തമാകുന്നത്? അതറിയാൻ ചില കണക്കുകൾ നോക്കാം. ഇന്ത്യയിലാകെ 5.93 കോടി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ഉണ്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പങ്ക് 30 ശതമാനമാണ്. 25 കോടി ആളുകൾ ഈ രംഗത്ത് തൊഴിൽ ചെയ്യുന്നു. 75 കോടിയോളം ആളുകൾ ഏർപ്പെട്ടിരിക്കുന്ന കൃഷി മേഖല മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 19 ശതമാനം മാത്രം പങ്കു വഹിക്കുമ്പോൾ 25 കോടി ആളുകൾ പണിയെടുക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം മേഖല മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 30 ശതമാനം പങ്ക് വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അതിനാൽ ഗ്രാമങ്ങളിൽ വളർച്ചയുടെ കുളമ്പടികൾ കേൾപ്പിക്കുവാൻ കൂടുതലായി സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ തുടങ്ങേണ്ടതുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങുവാനും അവയെ പരിപോഷിപ്പിച്ച് നിർത്തുവാനും വേണ്ട രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകളും സർക്കാർ നയങ്ങളും ഇടപെടലുകളും വേണം എന്ന് പറയുന്നത് ഇതിനാലാണ്. കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങൾ എങ്ങനെ സഹായകരമാകും?
Source link