HEALTH

മരണത്തിന്റെ പടിവാതില്‍ക്കല്‍ എത്തിച്ച രോഗത്തെക്കുറിച്ച്‌ മനസ്സ്‌ തുറന്ന്‌ മൈക്‌ ടൈസണ്‍


20 വര്‍ഷത്തിന്‌ ശേഷം ഹെവി വെയ്‌റ്റ്‌ ബോക്‌സിങ്ങിന്‌ ഇറങ്ങിയ ഇതിഹാസ ബോക്‌സിങ്‌ താരം മൈക്‌ ടൈസണ്‍ റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും ഒട്ടേറെ ആരാധകരുടെ മനസ്സില്‍ വിജയം നേടിയാണ്‌ മത്സരം അവസാനിപ്പിച്ചത്‌. 58കാരനായ ടൈസണ്‍ പ്രായത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചാണ്‌ തന്നേക്കാള്‍ 31 വയസ്സിന്‌ ചെറുപ്പമായ ജേക്ക്‌ പോളുമായി പോരാട്ടത്തിന്‌ ഇറങ്ങിയത്‌. എന്നാല്‍ ഈ മത്സരത്തിനുള്ള തയ്യാറെടുപ്പിനിടെ സംഭവിച്ച ഒരു ആരോഗ്യപ്രശ്‌നം തന്നെ മരണത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിച്ചിരുന്നതായി മൈക്ക്‌ ടൈസണ്‍ വെളിപ്പെടുത്തി. മെയ്‌ മാസത്തില്‍ ഫിറ്റ്‌നസിന്റെ കൊടുമുടിയിലായിരുന്ന തന്നെ വീഴ്‌ത്തി കളഞ്ഞത്‌ ഒരു അള്‍സര്‍ രോഗ മൂര്‍ച്ഛയായിരുന്നെന്ന്‌ മൈക്‌ ടൈസണ്‍ പറയുന്നു. മെയ്‌ 26നാണ്‌ ടൈസണ്‌ അള്‍സര്‍ സങ്കീര്‍ണ്ണമായത്‌. കടുത്ത വേദന അനുഭവിച്ച ആ നിമിഷങ്ങളില്‍ താന്‍ മരിക്കാന്‍ പോകുന്നത്‌ പോലെ തോന്നിയെന്നും ടൈസണ്‍ കൂട്ടിച്ചേര്‍ത്തു. പകുതിയോളം രക്തം ശരീരത്തില്‍ നിന്ന്‌ നഷ്ടപ്പെട്ട തനിക്ക്‌ എട്ട്‌ തവണ ബ്ലഡ്‌ ട്രാന്‍സ്‌ഫ്യൂഷന്‍ ചെയ്യേണ്ടി വന്നെന്നും ടൈസണ്‍ ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്നാണ്‌ ജൂലൈ 20ന്‌ നടക്കേണ്ടിയിരുന്ന ടൈസണ്‍-ജേക്ക്‌ പോള്‍ മത്സരം മാറ്റിവച്ചത്‌. അള്‍സര്‍ മൂര്‍ച്ഛയ്‌ക്ക്‌ ശേഷം തയ്യാറെടുപ്പുകളെല്ലാം തനിക്ക്‌ ആദ്യം മുതല്‍ തന്നെ ആരംഭിക്കേണ്ടി വന്നെന്നും ടൈസണ്‍ ന്യൂയോര്‍ക്കര്‍ മാഗസിന്‌ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 


Source link

Related Articles

Back to top button