INDIA

ഖത്തർ അമീർ ഇന്ത്യയിൽ; സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഖത്തർ അമീർ ഇന്ത്യയിൽ; സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി | മനോരമ ഓൺലൈൻ ന്യൂസ് – Narendra Modi reached Airport to receive Emir of Qatar Sheikh Tamim bin Hamad Al Thani | India News Malayalam | Malayala Manorama Online News

ഖത്തർ അമീർ ഇന്ത്യയിൽ; സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓൺലൈൻ ഡെസ്ക്

Published: February 17 , 2025 09:39 PM IST

1 minute Read

ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു (image Credit : @narendramodi/ X)

ന്യൂഡൽഹി ∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഹസ്തദാനം നൽകിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ സ്വാഗതം ചെയ്തത്. ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ ഔപചാരികമായ സ്വീകരണം ഒരുക്കും.

മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവർ അമീറിനെ അനുഗമിക്കുന്നുണ്ട്.  ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയും അമീറും ചർച്ച നടത്തും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിച്ചിരുന്നു. ഇതിനു മുൻപ് 2015 മാർച്ചിൽ ഖത്തർ അമീർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.

English Summary:
Narendra Modi’s warm welcome of the Amir of Qatar signals strong India-Qatar relations. The two leaders will discuss strengthening diplomatic ties and boosting bilateral trade during the Amir’s two-day visit.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-auto-airport 3bnjgo4321tmjkk77eiq06qo9n mo-politics-leaders-narendramodi mo-news-world-countries-qatar


Source link

Related Articles

Back to top button