KERALAM

കാര്യവട്ടം ഗവൺമെന്റ് കോളേജിൽ റാഗിംഗ്; ഏഴ് പേർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗവൺമെന്റ് കോളേജിൽ റാഗിംഗ്. ബയോടെക്‌നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസാണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി നൽകിയിരിക്കുന്നത്. ബിൻസ് പ്രിൻസിപ്പലിനും പൊലീസിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആന്റി റാഗിംഗ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. ബിൻസിനെ യൂണിറ്റ് റൂമിൽ കെട്ടിയിട്ട് മർദിച്ചുവെന്നാണ് പരാതി.


Source link

Related Articles

Back to top button