INDIA

‘5 വർഷത്തിനിടെ ബിജെപിക്ക് 3 മുഖ്യമന്ത്രിമാർ വരും; തന്ത്രങ്ങളിൽ വീഴാത്ത ജനങ്ങൾ എഎപിക്കൊപ്പം നിന്നു’

‘5 വർഷത്തിനിടെ ബിജെപിക്ക് 3 മുഖ്യമന്ത്രിമാർ വരും; തന്ത്രങ്ങളിൽ വീഴാത്ത ജനങ്ങൾ എഎപിക്കൊപ്പം നിന്നു’ | മനോരമ ഓൺലൈൻ ന്യൂസ് – AAP leader Gopal Rai Predicts Three Chief Ministers in Five Years in delhi BJP’s | India News Malayalam | Malayala Manorama Online News

‘5 വർഷത്തിനിടെ ബിജെപിക്ക് 3 മുഖ്യമന്ത്രിമാർ വരും; തന്ത്രങ്ങളിൽ വീഴാത്ത ജനങ്ങൾ എഎപിക്കൊപ്പം നിന്നു’

ഓൺലൈൻ ഡെസ്ക്

Published: February 17 , 2025 08:24 PM IST

1 minute Read

ഗോപാൽ റായ് (File Photo:Rahul R Pattom/Manorama)

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബിജെപി കുഴയുമ്പോൾ പ്രവചനവുമായി ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായ്. അഞ്ച് വർഷത്തിനകം ബിജെപിക്ക് ഡൽഹിയിൽ മൂന്നു മുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് ഗോപാൽ റായിയുടെ പ്രവചനം. 

ബിജെപിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും നയിക്കാൻ നേതാവില്ലെന്നും ഗോപാൽ റായ് പറഞ്ഞു. ‘‘ബിജെപിക്കുള്ളിലെ ഗ്രൂപ്പിസമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കാലതാമസത്തിനു കാരണം. മുഖ്യമന്ത്രിയാകുന്ന വ്യക്തിക്ക് പാർട്ടിയിലെ മറ്റു വിഭാഗക്കാരിൽ നിന്നുള്ള എതിർപ്പുകളെയും നേരിടേണ്ടി വരും. ബിജെപി ഒടുവിൽ ഡൽഹി ഭരിച്ചപ്പോൾ മൂന്നു മുഖ്യമന്ത്രിമാരുണ്ടായിരുന്നു. ആ ചരിത്രം ആവർത്തിക്കപ്പെട്ടേക്കാം.’’ – ഗോപാൽ റായ് പറഞ്ഞു.

തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി പല തന്ത്രങ്ങളും ഉപയോഗിച്ചു. ഈ തന്ത്രങ്ങളിൽ വീഴാത്ത ജനങ്ങളാണ് ആം ആദ്മിക്കൊപ്പം നിന്നത്. അവരോട് പാർട്ടിക്ക് നന്ദിയുണ്ട്. ജനങ്ങൾക്ക് വേണ്ടി പാർട്ടി എന്നും നിലകൊള്ളും. ബിജെപി മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും പ്രഖ്യാപിച്ചു കഴിഞ്ഞാൽ പ്രതിപക്ഷ നേതാവിനെ ആം ആദ്മി പാർട്ടി തീരുമാനിക്കുമെന്നും ഗോപാൽ റായ് പറഞ്ഞു.

English Summary:
Gopal Rai’s prediction: The Aam Aadmi Party leader attributes the delay in announcing a CM to factionalism within the BJP and anticipates further instability.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-elections-delhi-assembly-election-2025 21tusap9uopeshtn5pbr375dal mo-politics-parties-aap


Source link

Related Articles

Back to top button