HEALTH

FEATURED CONTENT ആരോഗ്യഗുണങ്ങൾ ഏറെയുള്ള തവിടരി ശീലമാക്കൂ, ഹൃദയാരോഗ്യം കാക്കൂ ഒപ്പം പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കൂ


എന്തെല്ലാം കഴിച്ചാലും ഒരു ഉരുള ചോറെങ്കിലും കഴിച്ചില്ലെങ്കിൽ മലയാളിക്ക് തൃപ്തി വരില്ല. അതു കൊണ്ടാണ് ഏതു നാട്ടിൽ പോയാലും മലയാളി ഒരു നേരമെങ്കിലും അരിയാഹാരം വേണമെന്ന് ആഗ്രഹിക്കുന്നത്. അരിയാഹാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴചയില്ലെങ്കിലും നാലു കാര്യത്തിൽ നിയന്ത്രണം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ – ആരോഗ്യം, ഫിറ്റ്നസ്, ബ്ലഡ് ഷുഗറും കൊളസ്ട്രോളും നോർമൽ ആയിരിക്കണം. എങ്കിൽ അറിയുക, അരികളിൽ ഏറ്റവും നല്ലത് തവിടരിയാണ്. വെള്ളയരിയെ അപേക്ഷിച്ച് തവിടരിക്ക് ഒട്ടനവധി ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന മട്ട അരിയിൽ വെറും മൂന്ന് ശതമാനം മാത്രമേ തവിട് അടങ്ങിയിട്ടുള്ളു. (അവയിൽ പലതിലും കൃത്രിമ നിറങ്ങൾ ചേർന്നിട്ടുണ്ടാകാം എന്നതും നമുക്കറിയാവുന്ന വസ്തുതയാണ്). എന്നാൽ മട്ട അരിയിൽ നിന്ന് വിഭിന്നമായി നൂറ് ശതമാനവും തവിട് അടങ്ങിയിട്ടുള്ളതാണ് തവിടരി. ചോറിനു പുറമേ പച്ചരിയും പൊന്നിയരിയും ഉപയോഗിച്ച് പുട്ട്, അപ്പം, പത്തിരി, ഇഡ്‌ലി, ദോശ തുടങ്ങി എത്രതരം പലഹാരങ്ങളാണ് നമ്മൾ കഴിക്കാറുള്ളത്. വെള്ളയരിയിലൂടെ ഉയർന്ന കാലറി നമ്മുടെ ശരീരത്തിൽ എത്തുന്നു. പൊതുവേ നമുക്ക് ശാരീരിക അധ്വാനം കുറവായതിനാൽ കാലറി കൂടിയ ആഹാരക്രമം, ഭാവിയിൽ പ്രമേഹ– ഹൃദ്രോഗ സാധ്യതകൾ വർധിപ്പിക്കുന്നു. അതുപോലെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടാനും വയറിനു ചുറ്റും അമിതമായി കൊഴുപ്പ് അടിയാനും ഇത് ഇടയാക്കുന്നു. അരികൊണ്ടുള്ള ആഹാരം പൂർണമായും ഉപേക്ഷിക്കാൻ പറ്റില്ലെങ്കിൽ തവിടരി ഉപയോഗിക്കാം.തവിടരിയിൽ എന്തെല്ലാം? നാരുകളും ജീവകങ്ങളും ധാതുക്കളും എസൻഷ്യൽ ഫാറ്റി ആസിഡുകളും തവിടരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി1 (തയമിൻ), ബി3, ബി6, വൈറ്റമിൻ ഇ തുടങ്ങിയ ജീവകങ്ങളും മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം, അയൺ, സിങ്ക്, സോഡിയം, പൊട്ടാസ്യം, കോപ്പർ, സെലിനിയം, മാൻഗനീസ് തുടങ്ങിയ ജീവകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ളമേറ്ററി, ആന്റി കൊളസ്ട്രോൾ ഗുണങ്ങളുള്ള തവിടരി രക്തസമ്മർദം നോർമലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ മെറ്റബോളിസം ക്രമപ്പെടുത്താനും സഹായിക്കുന്നു.


Source link

Related Articles

Back to top button