INDIA

വിവാഹഘോഷയാത്രയ്‌ക്കിടെ വെടിവയ്‌പ്, ബാൽക്കണിയിൽ നിന്ന രണ്ടര വയസ്സുകാരന് ദാരുണാന്ത്യം; പ്രതിക്കായി തിരച്ചിൽ

വിവാഹഘോഷയാത്രയ്‌ക്കിടെ വെടിവയ്‌പ്, ബാൽക്കണിയിൽ നിന്ന രണ്ടര വയസ്സുകാരന് ദാരുണാന്ത്യം; പ്രതിക്കായി തിരച്ചിൽ – Noida shooting | Wedding Procession | Child Murder | Gun Fire | Accidental Gun Shot | Tragic Accident | Manorama Online

വിവാഹഘോഷയാത്രയ്‌ക്കിടെ വെടിവയ്‌പ്, ബാൽക്കണിയിൽ നിന്ന രണ്ടര വയസ്സുകാരന് ദാരുണാന്ത്യം; പ്രതിക്കായി തിരച്ചിൽ

ഓണ്‍ലൈൻ ഡെസ്ക്

Published: February 17 , 2025 06:16 PM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo: IANS)

നോയിഡ ∙ വിവാഹ ഘോഷയാത്രയ്ക്കിടെ നടന്ന വെടിവയ്പ്പിൽ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. നോയിഡയിലെ അഗഹ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. വരന്റെ സംഘത്തിലുള്ളയാളാണ് കുഞ്ഞിന് നേരെ വെടിയുതിർത്തത്. വീടിന്റെ ബാൽക്കണിയിൽ നിന്ന് വിവാഹഘോഷയാത്ര കാണുന്നതിനിടെയാണ് കുഞ്ഞിനു വെടിയേറ്റതെന്ന് ഡിസിപി രാം ബദൻ സിങ് പറഞ്ഞു.

ഹാപ്പി എന്നാണ്  ആക്രമിയുടെ പേരെന്നും ഓഫിസർ അറിയിച്ചു. വെടിയേറ്റ ഉടൻ തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. 

English Summary:
Noida Wedding Tragedy: Toddler Killed in Accidental Shooting

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

mo-news-common-latestnews 547a5kcjtcrrtsabb99g5gkdjo 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-uttarpradesh-noida mo-crime-gun mo-crime-crime-news


Source link

Related Articles

Back to top button