HEALTH

കണ്ണിലൂടെ രക്തമൊഴുക്കും മാബര്‍ഗ്‌ വൈറസ്‌ ;വീണ്ടും ഭീഷണിയായി റുവാണ്ടയിലെ രോഗപകര്‍ച്ച


കണ്ണിലും മൂക്കിലും വായിലും നിന്ന്‌ രക്തമൊഴുക്കി അതിദാരുണമായി മനുഷ്യനെ കൊലപ്പെടുത്തുന്ന മാരക വൈറസാണ്‌ മാബര്‍ഗ്‌. ഒരിടവേളയ്‌ക്ക്‌ ശേഷം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പടര്‍ന്നു പിടിക്കുകയാണ്‌ ബ്ലീഡിങ്‌ ഐസ്‌ വൈറസ്‌ എന്ന്‌ കൂടി അറിയപ്പെടുന്ന മാബര്‍ഗ്‌.ഈ വൈറസ്‌ പടര്‍ച്ച മൂലം 15 പേരാണ്‌ ഇപ്പോള്‍ റുവാണ്ടയില്‍ മരണപ്പെട്ടത്‌.രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലൂടെയും അവയവ സ്‌തംഭനത്തിലൂടെയുമാണ്‌ മാബര്‍ഗ്‌ ജീവന്‍ കവരുന്നത്‌. ഈ വൈറസ്‌ ബാധിക്കപ്പെട്ടവരുടെ മരണനിരക്ക്‌ 24 മുതല്‍ 88 ശതമാനം വരെയാണ്‌. എബോള വൈറസിന്റെ കുടുംബമായ ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ട മാബര്‍ഗ്‌ പക്ഷേ എബോളയേക്കാള്‍ ഭീകരനാണ്‌. ലക്ഷണങ്ങള്‍ വൈറസ്‌ ഉള്ളിലെത്തി രണ്ട്‌ മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. ഉയര്‍ന്ന പനി, കടുത്ത തലവേദന,  പേശീ വേദന   തുടങ്ങിയ ലക്ഷണങ്ങളോടെയാണ്‌ രോഗം ആരംഭിക്കാറുള്ളത്‌. അതിതാരം, വയര്‍വേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ മൂന്നാം ദിവസം മുതല്‍ പ്രത്യക്ഷമാകും. ഒരാഴ്‌ച വരെ അതിസാരം നീണ്ടു നില്‍ക്കാം. കണ്ണുകള്‍ കുഴിഞ്ഞ്‌, മുഖത്ത്‌ ഭാവങ്ങളൊന്നുമില്ലാതെ അത്യധികം ക്ഷീണവുമായി പ്രേതസമാനമായ മുഖഭാവങ്ങള്‍ ഈ വൈറസ്‌ രോഗികളില്‍ ഉണ്ടാക്കാമെന്ന്‌ പറയപ്പെടുന്നു.


Source link

Related Articles

Back to top button