INDIALATEST NEWS
ഓവർടേക്കിങ്, വാക്കുതർക്കം; യുവാവിന്റെ ഷർട്ടിൽ പിടിച്ച് കാറിൽ വലിച്ചിഴച്ച് ക്രൂരത – വിഡിയോ

ബെംഗളൂരു ∙ വാഹനം മറികടന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ ദേശീയപാതയിലൂടെ കാറിൽ വലിച്ചിഴച്ച് ക്രൂരത. ബെംഗളൂരുവിലെ നെലമംഗല ടോളിലാണു സംഭവം. മറികടക്കുന്നതിനിടെ വാഹനങ്ങൾ തമ്മിൽ ഇടിച്ചു എന്നാരോപിച്ചുള്ള തർക്കത്തിനിടെയാണു സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ടോൾ ബൂത്തിലേക്കു വാഹനങ്ങൾ പ്രവേശിക്കുമ്പോഴാണു തർക്കം തുടങ്ങിയത്. ടോൾ നൽകാനായി കാർ നിർത്തിയപ്പോൾ അടുത്ത വാഹനത്തിലെ യുവാവ് കാർ ഡ്രൈവറോടു സംസാരിക്കാനെത്തി. ഇയാളുടെ ഷർട്ടിൽ പിടിച്ച കാർ ഡ്രൈവർ, ടോൾ ഗേറ്റ് തുറന്നപ്പോൾ പിടിവിടാതെ വാഹനം മുന്നോട്ടെടുത്തു.50 മീറ്ററോളം ഇദ്ദേഹത്തെ വലിച്ചിഴച്ചു കാർ സഞ്ചരിച്ചു. യുവാവ് റോഡിൽ വീണപ്പോൾ അവിടെ ഉപേക്ഷിച്ച് കാർ അതിവേഗം ഓടിച്ചു പോയി. സംഭവത്തിൽ ഉൾപ്പെട്ടവർ ആരാണെന്നു കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്നു പൊലീസ് അറിയിച്ചു.
Source link