രോഗവും പങ്കിട്ടെടുത്ത കൂട്ടുകാരികൾ; കാൻസറിനെ കരുത്തോടെ നേരിട്ട 3 കോട്ടയംകാരികൾ

‘രണ്ട് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദം’ ചൈനീസ് തത്ത്വചിന്തകനായ മെൻഷ്യസിന്റെ പ്രസിദ്ധമായ വാചകമാണിത്. ഇവിടെ മൂന്ന് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദമെന്ന് ആ വാക്കിനെ മാറ്റിയെഴുതേണ്ടി വരുന്നു.അയൽപക്കത്തെ വീടുകളിൽനിന്ന് ആരംഭിച്ച ഇവരുടെ ബാല്യകാല സൗഹൃദം 44 വർഷം പിന്നിടുമ്പോൾ പങ്കിട്ടത് സ്നേഹവും കരുതലും മാത്രമല്ല, കാൻസറിനെ പ്രതിരോധിക്കാനുള്ള കരുത്തു കൂടിയാണ്.സോണിയ ബെന്നി, മിനി ജിജോ, രാധിക റെജി എന്നിവരാണ് ആ ഉറ്റ സ്നേഹിതർ. മൂവർക്കും പ്രായം 44. ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശികളായ ഇവരുടെ വീടുകൾ അടുത്തടുത്തായിരുന്നു. ബാല്യകാല സൗഹൃദം ജീവിതകാലം മുഴുവനുള്ള സൗഹൃദമായി വളർന്നു. വിവാഹം കഴിഞ്ഞ് മൂന്നിടങ്ങളിലായെങ്കിലും ഫോൺ വിളികളിലൂടെയും കൂടിച്ചേരലുകളിലൂടെയും സുഹൃദ്ബന്ധം തുടർന്നു. ഇതിനിടെ 2022ൽ സോണിയ കാൻസർ ബാധിതയായി. കൂട്ടുകാരിക്ക് കരുതലും ശുശ്രൂഷയുമായി മിനിയും രാധികയും ഓടിയെത്തി. വേദനകളിൽനിന്നു സോണിയ കരകയറിയതും രാധികയ്ക്കു കാൻസർ ബാധിച്ചു. രാധികയ്ക്കു സഹായമായി സോണിയയും മിനിയും നിന്നു. രാധികയും ജീവിതത്തിലേക്ക് തിരികെവരുമ്പോഴാണ് മിനിയും കാൻസർബാധിതയായത്.
Source link