വ്യക്തിഗത ആദായ നികുതി: വരുമാനം 12 ലക്ഷം രൂപയിൽ കൂടിയാലും നേടാം റിബേറ്റ് ആനുകൂല്യം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റിൽ ഏറ്റവും ശ്രദ്ധ നേടിയയത് വ്യക്തിഗത നികുതി ഘടനയിലും റിബേറ്റിലും വരുത്തിയ മാറ്റങ്ങളാണ്. കഴിഞ്ഞ ബജറ്റിലെ പോലെ തന്നെ പുതിയ നികുതി സമ്പ്രദായത്തിലുള്ളവർക്കു മാത്രമാണ് നികുതിഘടനയിലെ മാറ്റവും ആനുകൂല്യവും പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 2 വർഷങ്ങളായി പഴയ നികുതി സമ്പ്രദായത്തിൽ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ആത്യന്തികമായി പഴയ നികുതി സമ്പ്രദായം നിർത്തലാക്കുകയെന്ന ലക്ഷ്യത്തോടു കൂടിയായിരിക്കണം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാത്തതെന്ന് അനുമാനിക്കാം.12,70,588 വരെ റിബേറ്റിന്റെ ആനുകൂല്യം കേന്ദ്ര ബജറ്റിൽ നിർദേശിച്ച ആനുകൂല്യത്തിൽ ഏറ്റവും ശ്രദ്ധനേടിയത് റിബേറ്റിൽ വരുത്തിയ മാറ്റമാണ്. 2025-26 സാമ്പത്തിക വർഷം മുതൽ നികുതി വിധേയ വരുമാനം 12 ലക്ഷം രൂപവരെ ആണെങ്കിൽ നികുതിദായകന്, നികുതി ബാധ്യതയിൽ നിന്ന് പരമാവധി 60,000 രൂപ അഥവാ മുഴുവൻ നികുതി ബാധ്യതയും റിബേറ്റ് ആയി കിഴിവുനേടാം. ചുരുക്കത്തിൽ പ്രതിമാസം ഒരുലക്ഷം രൂപവരെ വരുമാനമുള്ളവർ അടുത്ത സാമ്പത്തിക വർഷം മുതൽ നികുതി അടക്കേണ്ടതില്ല. ഈ റിബേറ്റ് ആനുകൂല്യം കഴിഞ്ഞ സാമ്പത്തിക വർഷം വരെ (പുതിയ നികുതി സമ്പ്രദായത്തിൽ) നികുതി വിധേയ വരുമാനം 7 ലക്ഷം രൂപയ്ക്കുവരെ ആയിരുന്നു.
Source link