KERALAM
ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്

ഇടുക്കി: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി ഈട്ടിത്തോപ്പിലാണ് സംഭവം.കാറ്റാടി കവല പ്ലാമൂട്ടിൽ മേരി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇറക്കം ഇറങ്ങുന്നതിനിടെ കാർ നിയന്ത്രണം വിടുകയായിരുന്നു.
Source link