KERALAM
തരൂർ വർക്കിംഗ് കമ്മിറ്റി സ്ഥാനം ഒഴിയണം: എം.എം. ഹസൻ

കോഴിക്കോട്: ശശി തരൂരിന് നാട്ടിലെ യാഥാർത്ഥ്യം അറിയില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. പാർട്ടിയുടെയും മുന്നണിയുടെയും നിലപാടിന് വിരുദ്ധമായി സ്വന്തം അഭിപ്രായം പറയണമെങ്കിൽ അദ്ദേഹം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് ഒഴിയാൻ മാന്യത കാട്ടണം.
തരൂർ ലേഖനത്തിൽ പറഞ്ഞതെല്ലാം അടിസ്ഥാനരഹിതവും അവാസ്തവവും അതിശയോക്തി നിറഞ്ഞതുമാണ്. മണ്ഡലത്തിൽ അന്വേഷിച്ചാൽ തരൂരിന് സ്വന്തം വാദം ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാനാകും. ഇത് കമ്മ്യൂണിസ്റ്റ് സർക്കാരാണെന്ന് തരൂരല്ലാതെ വേറെ ആരും പറയില്ല. ഇത് മുതലാളിത്ത കമ്മ്യൂണിസ്റ്റ് സർക്കാരാണ്. മോദിയെയും പിണറായിയെയും തരൂർ പ്രശംസിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. തരൂരിന്റെ ലേഖനത്തിലെ പരാമർശങ്ങൾ പാർട്ടി ഗൗരവമായി ചർച്ച ചെയ്യും.
Source link