വചനാധിഷ്ഠിത ജീവിതം ആവശ്യം: ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത

മാരാമൺ: പങ്കിടിൽ, സാക്ഷ്യം എന്നിവ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമാകണമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു. 130-ാമത് മാരാമൺ കൺവെൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സകല തിന്മകളെയും നന്മകളാക്കി രൂപപ്പെടുത്തുവാനുള്ള പ്രക്രിയ ഭവനങ്ങളിൽ സാദ്ധ്യമാകണം. അതിന് വചനാധിഷ്ഠിത ജീവിതം ആവശ്യമാണ്. ധാർമ്മിക ജീവിതശൈലി, ഭവനത്തിൽ മാത്രമല്ല നാം ജീവിക്കുന്ന സമൂഹത്തിൽ അർത്ഥവത്തായി ജീവിക്കുവാൻ നമ്മെ പ്രാപ്തമാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. ഡോ. രാജ്കുമാർ രാമചന്ദ്രൻ മുഖ്യസന്ദേശം നൽകി. റവ. ഡോ. വി.എം.മാത്യു പരിഭാഷപ്പെടുത്തി. പ്രഭാത പൊതുയോഗത്തിൽ ഡോ. യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. ലോകത്തിന്റെ വെളിച്ചവും ഭൂമിയുടെ ഉപ്പും എന്ന നമ്മുടെ മേലുള്ള ഉത്തരവാദിത്തം ക്രിസ്തീയ ശിഷ്യത്വവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. റവ. ഡോ. വിക്ടർ അലോയോ മുഖ്യസന്ദേശം നൽകി. റവ. ഡോ. മോത്തി വർക്കി പരിഭാഷപ്പെടുത്തി.
Source link