KERALAM
വ്യാജ എൽ.എസ്.ഡി കേസ് നാരായണദാസിനെ രക്ഷിച്ചത് ഷീല സണ്ണിയുടെ മകൻ

തൃശൂർ: ചാലക്കുടി സ്വദേശി ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ നാരായണദാസിനെ രക്ഷപ്പെടാൻ സഹായിച്ച ഷീലയുടെ മകൻ സംഗീതിനെ എക്‌സൈസ് ചോദ്യം ചെയ്തു. ഫോണിലൂടെയായിരുന്നു ചോദ്യം ചെയ്യൽ. ഫെബ്രുവരി രണ്ടിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാൻ നാരായണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജനുവരി 29ന് തൃപ്പൂണിത്തുറ ഏരൂരിലുള്ള വീട്ടിൽ നിന്നും മുഖ്യപ്രതിയെ രക്ഷപ്പെടാൻ സംഗീത് സഹായിച്ചെന്നാണ് എക്‌സൈസിന്റെ ആരോപണം. ഇത് ശരിവയ്ക്കുന്ന ക്യാമറദൃശ്യങ്ങളും എക്‌സൈസിന് ലഭിച്ചു. ഷീലയുടെ മകൻ സംഗീതിന്റെ ഭാര്യാസഹോദരി ലിവിയ ജോസിന്റെ സുഹൃത്താണ് ഒളിവിൽ കഴിയുന്ന നാരായണദാസ്.
Source link