INDIALATEST NEWS
ബിജെപി പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാർച്ചിലേക്ക് മാറ്റിയേക്കും

ന്യൂഡൽഹി ∙ ബിജെപി ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാർച്ചിലേക്കു മാറ്റിയേക്കും. പല പ്രധാന സംസ്ഥാനങ്ങളിലും പ്രസിഡന്റ് തിരഞ്ഞെടുപ്പു പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്. സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പു ജനുവരിയിൽ പൂർത്തിയാക്കി ഫെബ്രുവരി പകുതിയോടെ ദേശീയ തിരഞ്ഞെടുപ്പു നടത്താനായിരുന്നു പാർട്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇടയ്ക്കെത്തിയ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു കാരണം നേതാക്കളുടെ ശ്രദ്ധ അതിലേക്കായി. ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിക്കുന്നതിനു മുൻപു പകുതി സംസ്ഥാനങ്ങളിലെങ്കിലും പ്രസിഡന്റിനെ കണ്ടെത്തേണ്ടതുണ്ട്. 36 സംസ്ഥാന–കേന്ദ്രഭരണ പ്രദേശങ്ങളിൽ 11 എണ്ണത്തിൽ മാത്രമാണു നിലവിൽ ഈ നടപടികൾ പൂർത്തിയായത്.
Source link