പിഴവുകൾക്ക് വില 18 ജീവൻ; ആൾക്കൂട്ടം നിയന്ത്രിക്കാൻ സംവിധാനം ഒരുക്കിയില്ല: അപകടം ഇങ്ങനെ

പിഴവുകൾക്ക് വില 18 ജീവൻ; ആൾക്കൂട്ടം നിയന്ത്രിക്കാൻ സംവിധാനം ഒരുക്കിയില്ല മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Kumbh Mela | Accident Death | New Delhi tragedy | New Delhi railway station accident – New Delhi Railway Station Stampede: 18 Dead, Negligence blamed | India News, Malayalam News | Manorama Online | Manorama News
പിഴവുകൾക്ക് വില 18 ജീവൻ; ആൾക്കൂട്ടം നിയന്ത്രിക്കാൻ സംവിധാനം ഒരുക്കിയില്ല: അപകടം ഇങ്ങനെ
മനോരമ ലേഖകൻ
Published: February 17 , 2025 02:35 AM IST
1 minute Read
ആൾക്കൂട്ടം നിയന്ത്രിക്കാൻ സംവിധാനം ഒരുക്കിയില്ല
ന്യൂഡൽഹി റയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ പ്രയാഗ്‍രാജിലേക്കുള്ള സ്പെഷൽ ട്രെയിനിലുള്ളിലെ തിരക്കു കാരണം കരയുന്ന കുട്ടി. ചിത്രം:
രാഹുൽ ആർ. പട്ടം / മനോരമ
ന്യൂഡൽഹി ∙ മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിരക്കിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ശനി രാത്രിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി.
ട്രെയിൻ വരുന്നതിന്റെ അനൗൺസ്മെന്റ് കേട്ട് ജനക്കൂട്ടം അടുത്ത പ്ലാറ്റ്ഫോമിലേക്ക് പെട്ടെന്നു പോയതോടെയാണ് അപകടം ഉണ്ടായത്. തിരക്ക് നിയന്ത്രിക്കാൻ ഒരു സംവിധാനവും സ്റ്റേഷനിൽ ഒരുക്കിയിരുന്നില്ല.
1)പ്രയാഗ്‌രാജ് എക്സ്പ്രസ് നിർത്തിയിട്ടിരിക്കുന്നു. അതിൽ കയറാനുള്ളവരുടെ വലിയ തിരക്ക്. പ്ലാറ്റ്ഫോം നിറഞ്ഞ് ജനം. രാത്രി 9.05നുള്ള മഗധ് എക്സ്പ്രസിൽ കയറാൻ സാധിക്കാത്തവരും ഇക്കൂട്ടത്തിൽ. 2) പ്രയാഗ്‌രാജിലേക്കുള്ള പ്രത്യേക ട്രെയിൻ 16–ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നുവെന്ന് അനൗൺസ്മെന്റ് വരുന്നു. 3) പ്രയാഗ്‌രാജ് എക്സ്പ്രസിൽ കയറാൻ സാധിക്കാത്തവർ 16–ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകാൻ തിരക്കുകൂട്ടുന്നു. 4) എസ്കലേറ്ററിലും പടിക്കെട്ടിലും മേൽപ്പാലത്തിലുമെല്ലാം ജനം നിറഞ്ഞിരിക്കുമ്പോഴാണു തൊട്ടടുത്ത പ്ലാറ്റ്ഫോമിലേക്കു പോകാനുള്ള തിരക്കുണ്ടായത്. ഇവിടെയെല്ലാമുണ്ടായ തിക്കിലും തിരക്കിലും ദുരന്തം.
4 പെൺകുട്ടികളടക്കം 14 സ്ത്രീകളും 4 പുരുഷൻമാരുമാണ് മരിച്ചത്. ഇരുപതോളം പേർ പരുക്കേറ്റു വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്കു റെയിൽവേ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവർക്കു 2.5 ലക്ഷം രൂപയും ചെറിയ പരുക്കുകൾ സംഭവിച്ചവർക്കു 1 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകും.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നോർത്തേൺ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ നർസിങ് ഡിയോ, പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണർ പങ്കജ് ഗാങ്‌വർ എന്നിവരുടെ രണ്ടംഗ സംഘത്തെ റെയിൽവേ മന്ത്രാലയം നിയോഗിച്ചു.
English Summary:
New Delhi Railway Station Stampede: 18 Dead, Negligence blamed
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
mo-news-common-accident-accidentdeath mo-news-common-newdelhinews 21tpqdbg9b0g5nr13nl7soe27m 40oksopiu7f7i7uq42v99dodk2-list mo-news-common-kumbh-mela mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-auto-indianrailway
Source link