ചൈനയിൽ വീണ്ടും വൈറസ് പടരുന്നു; എച്ച്എംപിവി ഭീഷണിയാകുന്നത് ആർക്കെല്ലാം?അറിയാം

കോവിഡ് മഹാമാരിക്ക് കൃത്യം അഞ്ച് വര്‍ഷത്തിന് ശേഷം മറ്റൊരു വൈറസ് രോഗപടര്‍ച്ചയുമായി ചൈന വാര്‍ത്തകളില്‍ നിറയുകയാണ്. ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്(എച്ച്‌എംപിവി) എന്ന ശ്വാസകോശ സംവിധാനത്തെ ബാധിക്കുന്ന വൈറസാണ് ലോകത്തെ ആശയങ്കയിലാഴ്‌ത്തിയിരിക്കുന്നത്. ശൈത്യകാലത്തും വസന്തകാലത്തിന്റെ തുടക്കത്തിലുമാണ് ഈ വൈറസ് പനി കൂടുതല്‍ വ്യാപകമാകാറുള്ളത്.ലക്ഷണങ്ങള്‍ സാധാരണ ജലദോഷപനിക്ക് സമാനമായ ലക്ഷണങ്ങളാണ് എച്ച്‌എംപിവി ബാധിച്ചവര്‍ക്ക് ഉണ്ടാവുക. ചുമ, പനി, മൂക്കടപ്പ്, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വൈറസ് ഉള്ളിലെത്തി മൂന്ന് മുതല്‍ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകാം. ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ചുമ, തുമ്മല്‍, അടുത്ത ഇടപെഴകല്‍ എന്നിവ വഴി വൈറസ് പടരാം.ആര്‍ക്കൊക്കെയാണ് അപകടസാധ്യത കൂടുതല്‍ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശക്തി കുറഞ്ഞവര്‍ എന്നിവര്‍ക്കെല്ലാം എച്ച്‌എംപിവി മൂലമുള്ള അപകടസാധ്യതയുണ്ട്.
Source link