പാചകത്തിന് ഈ എണ്ണയാണോ ഉപയോഗിക്കുന്നത്? കാൻസറിനു കാരണമാകുമെന്ന് പഠനം!

ചില പാചക എണ്ണകളുടെ ഉപയോഗം കാൻസറിനു കാരണമാകുമെന്ന് പഠനം. ‘ഗട്ട്’ എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സൺഫ്ലവർ, ഗ്രേപ്പ് സീഡ്, കനോല, കോൺ ഓയിൽ തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കും. ദിവസവും ഈ എണ്ണകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഈ പഠനം പറയുന്നു. മലാശയ അർബുദം ബാധിച്ച 80 പേരിൽ നടത്തിയ പരിശോധനയില്‍, സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന ബയോ ആക്ടീവ് ലിപ്പിഡുകളുടെ അളവ് വർധിച്ചതായി കണ്ടു. 30 മുതല്‍ 85 വയസ്സുവരെ പ്രായമുള്ള 81 പേരുടെ ട്യൂമർ സാമ്പിളുകൾ പരിശോധിച്ചപ്പോൾ കാൻസർ കോശങ്ങളിൽ ലിപ്പിഡുകളുടെ ശക്തമായ സാന്നിധ്യം കണ്ടു. ‘സീഡ് ഓയിലുകളുടെ ഉപയോഗമാണ് ഇതിനു കാരണം.ഭക്ഷ്യവ്യവസായത്തിൽ ഈ അടുത്ത കാലത്ത് സ്ഥാനം പിടിച്ചവയാണ് സീഡ് ഓയിലുകൾ. 1900 ന്റെ ആദ്യം മെഴുകുതിരി നിർമാതാവായ വില്യം പ്രോക്ടർ, സോപ്പുൽപാദനത്തിൽ മൃഗക്കൊഴുപ്പുകൾക്ക് പകരം ഉപയോഗിക്കാനാണ് സീഡ് ഓയിൽ വികസിപ്പിച്ചത്. ക്രമേണ അമേരിക്കക്കാർക്കിടയിൽ ഇത് ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വസ്തുവായി മാറി.
Source link