INDIALATEST NEWS

‘രാജ്യത്ത് ഉത്തരവാദിത്തമുള്ളവർ ഹിന്ദു സമൂഹം; ആർഎസ്എസിനെ മനസിലാക്കാൻ സമയമെടുക്കും’


കൊൽക്കത്ത ∙ രാജ്യത്തെ ഉത്തരവാദിത്തമുള്ള സമൂഹം ഹിന്ദു സമൂഹമാണെന്ന് ആർഎസ്എസ് സർ‌ സംഘചാലക് മോഹൻ ഭാഗവത്. ബർധമാനിലെ സായ് ഗ്രൗണ്ടിൽ നടന്ന ആർഎസ്എസ് പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിനെ മനസിലാക്കാൻ സമയമെടുക്കും. ആളുകൾ സംഘടനയെ ദൂരെ നിന്ന് മനസിലാക്കാൻ ശ്രമിക്കുമ്പോഴാണ് തെറ്റുകളും തെറ്റിദ്ധാരണകളും ഉണ്ടാകുന്നത്. സംഘവുമായി അടുത്ത ബന്ധം പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞങ്ങൾ എന്തിനാണ് ഹിന്ദു സമൂഹത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആളുകൾ പലപ്പോഴും ചോദിക്കുന്നു. രാജ്യത്തിന്റെ ഉത്തരവാദിത്തമുള്ള സമൂഹം ഹിന്ദു സമൂഹമാണെന്നാണ് എന്റെ ഉത്തരം. ഭാരതത്തിന് അതിന്റെ അന്തർലീനമായ സ്വഭാവമുണ്ട്. ഈ പ്രകൃതിയുമായി യോജിച്ചു ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയവരാണ് സ്വന്തം രാജ്യങ്ങൾ സൃഷ്ടിച്ചത്. അവശേഷിക്കുന്നവർ ഭാരതത്തിന്റെ സത്ത നിലനിൽക്കണമെന്ന് ആഗ്രഹിച്ചു. എന്താണ് ഈ സത്ത? അതിനു 1947 ഓഗസ്റ്റ് 15നേക്കാൾ വളരെ പഴക്കമുണ്ട്. ലോകത്തിന്റെ വൈവിധ്യത്തെ ഉൾക്കൊണ്ട് വിരാജിക്കുന്നത് ഹിന്ദു സമൂഹമാണ്. ഈ പ്രകൃതി ലോകത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിച്ചു മുന്നോട്ട് പോകുന്നു. ഒരിക്കലും മാറാത്ത ഒരു ശാശ്വത സത്യമാണ് അത്’’ – മോഹൻ ഭാഗവത് പറഞ്ഞു.‘‘സംഘം എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് ? ഈ ചോദ്യത്തിന് ഒരു വാചകത്തിൽ ഉത്തരം നൽകണമെങ്കിൽ, ഹിന്ദു സമൂഹത്തെ മുഴുവൻ ഒന്നിപ്പിക്കാൻ സംഘത്തിന് താൽപര്യമുണ്ട്. ഹിന്ദു സമൂഹത്തെ എന്തിന് ഒരുമിപ്പിക്കണം? കാരണം ഈ രാജ്യത്ത് ഉത്തരവാദിത്തമുള്ള സമൂഹം ഹിന്ദു സമൂഹമാണ്. ഇന്ത്യയിൽ ആരും ചക്രവർത്തിമാരെയും മഹാരാജാക്കന്മാരെയും ഓർക്കുന്നില്ല. പകരം 14 വർഷം വനവാസത്തിനു പോയ ഒരു രാജാവിനെ ഓർക്കുന്നു.’’ – മോഹൻ ഭാഗവത് പറഞ്ഞു.


Source link

Related Articles

Back to top button