BUSINESS

വികസനക്കുതിപ്പിന് 1,000 കോടിയുടെ മുനിസിപ്പൽ ബോണ്ടുമായി കേരളം; സാധ്യതകളും വെല്ലുവിളികളും


വ്യക്തികൾ ഒരു നിശ്ചിത പലിശനിരക്കിൽ സർക്കാരിനോ കമ്പനിക്കോ നിശ്ചിതകാലത്തേക്ക് പണം കടം കൊടുക്കുന്ന, ഒരു സ്ഥിര വരുമാന ഉപകരണവും നിക്ഷേപ ഉൽപന്നവുമാണ് ബോണ്ട്. ബോണ്ടിൽ നിക്ഷേപിക്കുന്നവർക്ക് മുൻ നിശ്ചയിച്ച സമയങ്ങളിൽ പലിശയും കാലാവധി തീരുമ്പോൾ മുതലും തിരിച്ചു ലഭിക്കും. മുനിസിപ്പൽ ബോണ്ടുകൾ, ഗ്രീൻ ബോണ്ടുകൾ എന്നിവ വഴി 1,000 കോടി രൂപ സമാഹരിക്കാൻ പ്രാദേശിക ഭരണകൂടങ്ങളെയും അവയുടെ കൺസോർഷ്യങ്ങളെയും സഹായിക്കുന്നതിന് വിശദമായ നിർദേശം ആവിഷ്കരിക്കുമെന്ന് ഇക്കഴിഞ്ഞ കേരള ബജറ്റിൽ പറഞ്ഞിരുന്നു. ഇങ്ങനെ സമാഹരിക്കുന്ന തുക ഐടി പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ, റോഡുകൾ, മാലിന്യ സംസ്കരണം, ജലവിതരണ പദ്ധതികൾ തുടങ്ങിയ പദ്ധതികൾ നടപ്പാക്കാൻ ഉപയോഗിക്കാം.


Source link

Related Articles

Back to top button