ഭവന വായ്പയിൽ ആശ്വാസം; പലിശ വെട്ടിക്കുറച്ച് എസ്ബിഐയും, കുറയും ഇഎംഐ ഭാരം

ഭവന, റീട്ടെയ്ൽ വായ്പകൾ എടുത്തവർക്ക് ആശ്വാസം സമ്മാനിച്ച് എസ്ബിഐയും പലിശഭാരം വെട്ടിക്കുറച്ചു. വായ്പപ്പലിശ നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡമായ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിങ് റേറ്റ് (EBLR), റീപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (RLLR) എന്നിവയാണ് എസ്ബിഐ ഫെബ്രുവരി 15ന് പ്രാബല്യത്തിൽ വന്നവിധം കുറച്ചത്. ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ, മറ്റ് റീട്ടെയ്ൽ വായ്പകൾ, ബിസിനസ് വായ്പകൾ എന്നിവ എടുത്തവർക്കും പുതുതായി വായ്പ എടുക്കാൻ ശ്രമിക്കുന്നവർക്കും പലിശയിൽ മികച്ച കുറവ് ലഭിക്കും. ഇഎംഐ ഭാരവും കുറയും.റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതി (എംപിസി) 5 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റീപ്പോനിരക്ക് കാൽശതമാനം (0.25%) കുറച്ചതിന്റെ ചുവടുപിടിച്ചാണ് നടപടി. ഇബിഎൽആറിലും ആർഎൽഎൽആറിലും 0.25% ഇളവുതന്നെ എസ്ബിഐയും വരുത്തി. റീപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായിരുന്ന 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനത്തിലേക്കായിരുന്നു എംപിസി കുറച്ചത്.
Source link