100 കിടക്കകൾ കൂടി ഉൾപ്പെടുത്തി ആസ്റ്റർ മെഡ്‌സിറ്റി വിപുലീകരിച്ചു

കേരളം ലോകോത്തര മെഡിക്കൽ ടൂറിസം കേന്ദ്രമായി വളരുകയാണ്, പൊതു-സ്വകാര്യ മേഖലകളുടെ പരസ്പര സഹകരണമാണ് അതിന്റെ പ്രധാന ശക്തി. സംസ്ഥാനം കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ നേട്ടത്തിൽ ആസ്റ്റർ മെഡ്സിറ്റി നൽകുന്ന ആധുനിക ചികിത്സാ സൗകര്യങ്ങളും പ്രധാന ഘടകമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ആസ്റ്റർ മെഡ്‌സിറ്റിയിൽ പുതുതായി പണികഴിപ്പിച്ച നാലാമത്തെ ബഹുനില കെട്ടിടം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാമൂഹികസേവന പരിപാടികള്‍ ഇനിയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഡയറക്ടർ അനൂപ് മൂപ്പൻ, നസീറ മൂപ്പൻ, എക്സിക്യൂട്ടീവ് ഡയറക്ടറും കോർപ്പറേറ്റ് ഗവർണൻസിന്റെ ഗ്രൂപ്പ് ഹെഡുമായ ടി. ജെ വിൽസൺ, ആസ്റ്റർ ഇന്ത്യ സിഒഒ രമേശ് കുമാർ, ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് എന്നിവർ പങ്കെടുത്തു.
Source link