INDIA

രാഷ്ട്രപതി ഭരണത്തിനെതിരെ മണിപ്പുരിൽ പ്രതിഷേധം

രാഷ്ട്രപതി ഭരണത്തിനെതിരെ മണിപ്പുരിൽ പ്രതിഷേധം | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Manipur Unrest | N Biren Singh | President | Manipur protests | President’s Rule Manipur | Manipur | Imphal protests | Meitei protests – Manipur in Uproar: Massive protests erupt against President’s rule | India News, Malayalam News | Manorama Online | Manorama News

രാഷ്ട്രപതി ഭരണത്തിനെതിരെ മണിപ്പുരിൽ പ്രതിഷേധം

ജാവേദ് പർവേശ്

Published: February 16 , 2025 04:47 AM IST

1 minute Read

മുഖ്യമന്ത്രിയെ ഉടൻ തിരഞ്ഞെടുത്തില്ലെങ്കിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് മെയ്തെയ് പൗരസംഘടനകൾ

മണിപ്പുരിൽ ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു രാജിവയ്പ്പിച്ചതിലും രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിലും പ്രതിഷേധിച്ച് ഇംഫാലിൽ നടന്ന പ്രകടനം.

ഇംഫാൽ ∙ മണിപ്പുരിൽ രാഷ്ട്രപ്രതി ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു. ഇംഫാൽ ഈസ്റ്റിൽ മെയ്തെയ് വനിതകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലി നടന്നു. പുതിയ മുഖ്യമന്ത്രിയെ ഉടൻ തിരഞ്ഞെടുത്തില്ലെങ്കിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് മെയ്തെയ് പൗരസംഘടനകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബിരേൻ സിങ്ങിനെ സമ്മർദം ചെലുത്തി പുറത്താക്കിയതിലും രാഷ്ടപതി ഭരണം ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ചാണ് നോങ്പോക് സാൻജെബാമിൽ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.

അതേസമയം, സായുധഗ്രൂപ്പുകൾക്കെതിരെയുള്ള നടപടി തുടരുകയാണ്. ഭീകരാക്രമണത്തിനുള്ള ശ്രമം പൊലീസും സുരക്ഷാ ഏജൻസികളും തകർത്തു. കാക്ചിങ്ങ് ജില്ലയിൽ ഗ്രനേഡുകൾക്കും ഐഇഡികൾക്കും പുറമേ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഇംഫാലിൽ 9 ഭീകരരെ അറസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ എന്നിവരിൽ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു ഇവർ.

രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി 2 ദിവസം കഴിഞ്ഞിട്ടും ഇംഫാൽ താഴ്‍വരയിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആയിരക്കണക്കിന് സൈനികരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്. തീവ്ര മെയ്തെയ് സംഘടനകളുടെ നേതാക്കൾ നഗരത്തിൽ നിന്ന് മാറിനിൽക്കുകയാണ്. അതേസമയം, തീവ്ര സംഘടനകളുടെയും പൊതുജനങ്ങളുടെയും കൈവശമുള്ള ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
മ്യാൻമർ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തുടരുകയാണെന്നും എന്തുകൊണ്ടാണ് ഇത് ഗൗരവമായി പരിഗണിക്കാത്തതുമെന്ന് മുൻ മുഖ്യമന്ത്രി ബിരേൻ സിങ് ചോദിച്ചു. മണിപ്പുരിന്റെ ജനസംഖ്യാനുപാതം മാറുകയാണെന്നും ഇതിനെതിരെ ശക്തമായി പൊരുതുമെന്നും ബിരേൻ സിങ് പറഞ്ഞു.

English Summary:
Manipur in Uproar: Massive protests erupt against President’s rule

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

7ricckp2b79qsq83fbj2f23f5l mo-news-common-malayalamnews mo-legislature-president javed-parvesh 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-manipurunrest 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-nbirensingh


Source link

Related Articles

Back to top button