ഭക്ഷണം ഡെലിവര്‍ ചെയ്യുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ കരുതണം; കാത്തിരിക്കുന്നത് തൈറോയ്ഡ് മുതല്‍ അര്‍ബുദം വരെ!

ഇന്ന് ഹോട്ടലുകളിലും മറ്റും ഭക്ഷണം പായ്‌ക്ക് ചെയ്യാന്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ബ്ലാക്ക് പ്ലാസ്‌റ്റിക് പാത്രങ്ങള്‍. പഴയ ഇലക്ട്രോണിക്‌സ് ഉത്‌പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ റീസൈക്കിള്‍ ചെയ്‌ത് രാസവസ്‌തുക്കളുപയോഗിച്ച് ട്രീറ്റ് ചെയ്‌ത് നിര്‍മ്മിക്കുന്നതാണ് ഇത്തരം ബ്ലാക്ക് പ്ലാസ്റ്റിക്കുകള്‍. ഇവയിലെ ഭക്ഷണവിതരണം അത്ര സുരക്ഷിതമാണോ എന്നതിനെ കുറിച്ചുള്ള ചൂടുള്ള ചര്‍ച്ചകള്‍ അടുത്തിടെ ഓണ്‍ലൈന്‍ ഇടങ്ങളില്‍ നടന്നിരുന്നു. ഇന്‍സ്‌റ്റാഗ്രാമില്‍ ചിരാഗ് ബര്‍ജാത്യ എന്ന ഐഡി പുറത്ത് വിട്ട വീഡിയോയാണ് ചര്‍ച്ചകളിലേക്ക് നയിച്ചത്.ബ്ലാക്ക് പ്ലാസ്‌റ്റിക്കിന്റെ ഉപയോഗം അര്‍ബുദം, പോളിസിസ്‌റ്റിക് ഒവേറിയന്‍ ഡിസീസ്(പിസിഒഡി) , തൈറോയ്‌ഡ് പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കാമെന്ന ആശങ്കയാണ് ചര്‍ച്ചകളില്‍ നിറഞ്ഞത്. ബ്ലാക്ക് പ്ലാസ്റ്റിക്കിനെ അര്‍ബുദവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പഠനറിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ലെങ്കിലും ഇവയെ കരുതിയിരിക്കണമെന്ന് ഗുരുഗ്രാം മെദാന്ത ബ്രസ്‌റ്റ് കാന്‍സര്‍ ആന്‍ഡ് കാന്‍സര്‍ കെയറിലെ സീനിയര്‍ ഡയറക്ടര്‍ ഡോ. കാഞ്ചന്‍ കൗര്‍ എന്‍ഡിടിവിയില്‍ എഴുതിയ ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.ബ്ലാക്ക് പ്ലാസ്‌റ്റിക്കിലെ രാസപദാര്‍ത്ഥങ്ങള്‍ ചൂടുള്ളതും എണ്ണമയമുള്ളതുമൊക്കെയായ ഭക്ഷണത്തിലേക്ക് പതിയെ അരിച്ചിറങ്ങി ഇതിലൂടെ ശരീരത്തിനുള്ളിലെത്താമെന്ന് ഡോ. കാഞ്ചന്‍ പറയുന്നു. ഇത് എന്‍ഡോക്രൈന്‍ സംവിധാനത്തിന്റെ താളം തെറ്റിക്കുകയും അര്‍ബുദം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ശരീരത്തിന്റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തെയും ഇവ ബാധിക്കാം.
Source link