തരൂരിന് കേരളം മുന്നേറണമെന്ന ആഗ്രഹം: മന്ത്രി രാജീവ്

തിരുവനന്തപുരം: കേരളം മുന്നേറണമെന്ന നാടിന്റെ പൊതുവായ താത്പര്യമാണ് ശശി തരൂർ എം.പി മുന്നോട്ടുവച്ചതെന്ന് മന്ത്രി പി.രാജീവ് ഫേസ്ബുക്കിൽ വ്യക്തമാക്കി. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി അംഗീകാരങ്ങൾ ലഭിച്ച സംരംഭകവർഷം പദ്ധതിയെ ഉൾപ്പെടെ ഇകഴ്ത്തികാണിച്ച് കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ഇല്ലാതാക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.
പ്രതിപക്ഷ നേതാവ് കേരളത്തിലെ സംരംഭകരുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകണം. ഐ.ബി.എം, കോങ്ങ്സ്‌ബെർഗ്, സ്ട്രാഡ ഗ്ലോബൽ, നോവ്.ഐ.എൻ.സി, അർമാഡ.എ.ഐ, സാഫ്രാൻ, ഡി- സപേസ്, അഗാപ്പെ, ഭാരത് ബയോടെക്, എച്ച്.സി.എൽ ടെക്, വിപ്രോ, ചോയിസ്, ലുലു, കല്യാൺ ഗ്രൂപ്പ് തുടങ്ങി കേരളത്തിൽ നിക്ഷേപം നടത്തുന്ന ഏതൊരാളും നാടിന്റെ മുന്നേറ്റത്തിനായി സർക്കാരിനൊപ്പം ഒന്നിച്ചു നിൽക്കുകയാണ്. കേരളത്തിനൊപ്പം നിൽക്കാൻ പ്രതിപക്ഷം തയ്യാറായില്ലെങ്കിൽ അവർ ഒറ്റപ്പെടുമെന്നും കുറിപ്പിൽ പറയുന്നു.
Source link