INDIA

‘പുണ്യനഗരത്തെ ബിജെപി അപകീർത്തിപ്പെടുത്തി’: നാടുകടത്തപ്പെട്ടവരെ സ്വീകരിക്കാൻ ഭഗവന്ത് മാൻ

‘പുണ്യനഗരത്തെ ബിജെപി അപകീർത്തിപ്പെടുത്തി’: നാടുകടത്തപ്പെട്ടവരെ സ്വീകരിക്കാൻ ഭഗവന്ത് മാൻ | Amritsar | Punjab | Bhagwant Mann | deported Indians | US deportation | illegal immigration | BJP | Sri Guru Ram Das Jee International Airport | അമൃത്സർ | പഞ്ചാബ് | ഭഗവന്ത് മാൻ | ഡീപോർട്ട് ചെയ്ത ഇന്ത്യക്കാർ | അമേരിക്കയിൽ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാർ | ബിജെപി | ശ്രീ ഗുരു രാം ദാസ് ജീ അന്തർദേശീയ വിമാനത്താവളം | | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

‘പുണ്യനഗരത്തെ ബിജെപി അപകീർത്തിപ്പെടുത്തി’: നാടുകടത്തപ്പെട്ടവരെ സ്വീകരിക്കാൻ ഭഗവന്ത് മാൻ

ഓൺലൈൻ ഡെസ്ക്

Published: February 15 , 2025 11:11 PM IST

1 minute Read

ഭഗവന്ത് സിങ് മാൻ (ഫോട്ടോ: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)

അമൃത്‍സർ ∙ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി യുഎസ് നാടുകടത്തിയ ഇന്ത്യക്കാരുടെ രണ്ടാം സംഘത്തെ സ്വീകരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അമൃത്‌സറിലെ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലെത്തി. വിമാനത്തിൽ 119 പേരുണ്ടെന്നാണു റിപ്പോർട്ട്. ഫെബ്രുവരി 5ന് 104 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യസംഘം എത്തിയതും പഞ്ചാബിലാണ്. അന്നു കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് ഇന്ത്യക്കാരെ നാടുകടത്തിയതു വിവാദമായിരുന്നു.

പുണ്യനഗരമായ അമൃത്‌‍സറിനെ ‘അപകീർത്തിപ്പെടുത്തിയ’ ബിജെപി എങ്ങനെയാണ് 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ജനങ്ങളെ നേരിടുകയെന്നു ഭഗവന്ത് മാൻ ചോദിച്ചു. ‘‘നാടുകടത്തപ്പെട്ടവരുടെ വിമാനം വത്തിക്കാൻ സിറ്റിയിൽ ഇറക്കാൻ ആരെയെങ്കിലും അനുവദിക്കുമോ? അമൃത്‌സർ പുണ്യനഗരമാണ്. കേന്ദ്രസർക്കാരിനെ നയിക്കുന്ന ബിജെപി ഇത്തരം വിമാനങ്ങൾ ഇറക്കാൻ അനുവദിച്ച് അമൃത്‌സറിനെ മനഃപൂർവം അപകീർത്തിപ്പെടുത്തുന്നു. നാടുകടത്തപ്പെട്ട പഞ്ചാബികൾക്ക് അവരുടെ കഴിവിനനുസരിച്ച് അവസരങ്ങൾ നൽകും. അവർക്കു സാധ്യമായ എല്ലാ സഹായവും ചെയ്യും’’– മുഖ്യമന്ത്രി പറഞ്ഞു

ഇത്തവണ വിമാനം ടെർമിനലിലേക്കു പോകില്ല. നാടുകടത്തപ്പെട്ടവരെ സ്വീകരിക്കാൻ ചില കുടുംബാംഗങ്ങൾ എത്തിയിട്ടുണ്ട്. എല്ലാവർക്കും പഞ്ചാബ് സർക്കാർ വാഹനങ്ങൾ ക്രമീകരിക്കും. മറ്റു സംസ്ഥാനക്കാർക്കും താമസവും ഭക്ഷണവും ഒരുക്കും. ഇവിടെ ദിവസവും ഏകദേശം ഒരു ലക്ഷം ആളുകൾ സമൂഹഭക്ഷണം (ലങ്കാർ) കഴിക്കുന്നുണ്ട്, ആരും വിശന്നു വലയരുത്– ഭഗവന്ത് മാൻ പറഞ്ഞു.

English Summary:
Punjab CM Mann reaches Amritsar airport to receive second batch of deportees from US, says BJP defaming holy city

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ

കൂപ്പൺ കോഡ്:
PREMIUM68

subscribe now

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-bhagwantmann 395m7798hj279d8olasoseiqlm mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-punjab


Source link

Related Articles

Back to top button