ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? ഒഴിവാക്കിയില്ലെങ്കിൽ അർബുദത്തിനു കാരണമാകാം!

വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ വലിയ തോതില്‍ സ്വാധീനിക്കുന്നവയാണ് നമ്മൾ കഴിക്കുന്ന ഭക്ഷണവും. ചിലതരം ഭക്ഷണക്രമം നിരന്തരമായി പിന്തുടരുന്നത് വയറിലും കുടലിലും നീര്‍ക്കെട്ടിനും അര്‍ബുദത്തിനും കാരണമാകാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നു. മലിനമായ കുടിവെള്ളത്തിലും ഭക്ഷണത്തിലും അപകടകാരികളായ ബാക്ടീരിയകള്‍ അടങ്ങിയതാകാം. ഇവ വയറിന്റെ ആവരണത്തില്‍ ദീര്‍ഘകാല നീര്‍ക്കെട്ടും അണുബാധയും ഉണ്ടാക്കുകയും ഇത് പിന്നീട് അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വികസ്വര, ദരിദ്ര രാജ്യങ്ങളില്‍ ഈ രോഗങ്ങൾ വ്യാപകമാണ്. ഉപ്പിട്ട മീന്‍, അച്ചാറുകള്‍, പുകച്ച മാംസവിഭവങ്ങള്‍ എന്നിവ നൈട്രൈറ്റുകളും എന്‍-നൈട്രോസോ സംയുക്തങ്ങളും പുറത്തേക്ക് വിടും. ഇവയും അര്‍ബുദത്തിന് കാരണമാകാറുണ്ട്. ഇതിനൊപ്പം അമിതമായ ഉപ്പിന്റെയും മദ്യത്തിന്റെയും കൂടി ഉപയോഗം പതിവാക്കിയാല്‍ വയറിലെ അര്‍ബുദത്തിന് വേറെ കാരണമൊന്നും കണ്ടെത്തേണ്ടതില്ല.സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ചുവന്ന മാംസം, മധുരപാനീയങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന അര്‍ബുദത്തിലേക്ക് നയിക്കാം. ഈ ഭക്ഷണവിഭവങ്ങള്‍ അമിതവണ്ണവുമായും ബന്ധപ്പെട്ടിരിക്കുന്നു. മധുരം ചേര്‍ന്ന സോഡകള്‍ ചെറുപ്പക്കാരിലെ വന്‍കുടല്‍ അര്‍ബുദവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ബേക്കണ്‍, സോസേജ്, ഹോട്ട് ഡോഗ് പോലുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളിലെ നൈട്രൈറ്റ് പോലുള്ള പ്രിസര്‍വേറ്റീവുകളും കുടലിന്റെ ആവരണത്തില്‍ അര്‍ബുദമുണ്ടാക്കാം.നൈട്രൈറ്റിന് പുറമേ പായ്‌ക്ക് ചെയ്‌ത ഭക്ഷണത്തില്‍ പൊതുവേ കാണപ്പെടുന്ന എമള്‍സിഫയറുകളും ബൈസെഫനോളുകളും ടൈറ്റാനിയം ഡയോക്‌സൈഡ് പോലുള്ള കളറിങ് ഏജന്റുകളും ചിപ്‌സ്, ഫ്രൈഡ് സാധനങ്ങളിലെ അക്രലൈമൈഡും അര്‍ബുദത്തിന് വഴിയൊരുക്കാം.
Source link