BUSINESS
മൊത്ത വിലപ്പെരുപ്പത്തിൽ നേരിയ കുറവ്; പച്ചക്കറികളുടെ വിലകുറഞ്ഞത് നേട്ടം

ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) ജനുവരിയിൽ 2.31 ശതമാനമായി കുറഞ്ഞു. ഡിസംബറിൽ ഇത് 2.37 ശതമാനമായിരുന്നു. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 4 മാസത്തെ ഉയർന്ന നിരക്കിലായിരുന്നു. കമ്പനികൾ തമ്മിലുള്ള ചരക്കു കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട് കണക്കാക്കുന്ന വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ. ജനുവരിയിൽ ചെറുകിട വിപണിയിലെ വിലക്കയറ്റത്തോത് 5 മാസത്തെ താഴ്ന്ന നിരക്കായ 4.3 ശതമാനമായി കുറഞ്ഞിരുന്നു. കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
Source link