മുനിസിപ്പൽ ബോണ്ട് കേരളത്തിലും; ആദ്യം കോർപറേഷനുകളിൽ

പാലക്കാട് ∙ നഗര തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാരിനെ ആശ്രയിക്കാതെ വികസന പദ്ധതികൾ നടപ്പാക്കാൻ വഴിതുറക്കുന്ന മുനിസിപ്പൽ ബോണ്ട് സംസ്ഥാനത്ത് ആദ്യം കോർപറേഷനുകളിൽ തുടങ്ങും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയനുസരിച്ചു കട ബാധ്യതകളില്ലാത്ത മുനിസിപ്പാലിറ്റികൾക്കും കോർപറേഷനുകൾക്കും സ്വന്തമായി കടപ്പത്രം ഇറക്കാനാകും. സർക്കാർ നിയമിക്കുന്ന ഏജൻസിയുടെ വിലയിരുത്തലിൽ മികച്ച ക്രെഡിറ്റ് റേറ്റിങ് നേടുന്ന മുനിസിപ്പാലിറ്റികൾക്കും കോർപറേഷനുകൾക്കും കടപ്പത്രം ഇറക്കാം. ക്രെഡിറ്റ് റേറ്റിങ് അനുസരിച്ചാണു കടപ്പത്രത്തിന്റെ വില നിശ്ചയിക്കുക. കേന്ദ്രസർക്കാരിന്റെ ഇൻസെന്റീവും ലഭിക്കും. കടപ്പത്രം വാങ്ങുന്നവർക്കു നിശ്ചിത കാലാവധിക്കു ശേഷം പലിശയടക്കം തുക തിരികെ നൽകണം. ലൈബ്രറികൾ, ഐടി പാർക്കുകൾ, വ്യാപാര സമുച്ചയങ്ങൾ, മാർക്കറ്റുകൾ, മാലിന്യസംസ്കരണ പദ്ധതികൾ എന്നിവ കടപ്പത്രം ഇറക്കി നടപ്പാക്കാം.
Source link