BUSINESS
ജിയോയും ഡിസ്നി ഹോട്സ്റ്റാറും ഒന്നായി; ഇനി ഫ്രീ അല്ല ഐപിഎൽ, പുതിയ പ്ലാനുകൾ അറിയാം

കൊച്ചി /ന്യൂഡൽഹി∙ ലയനത്തോടെ ജിയോയും ഡിസ്നി ഹോട്സ്റ്റാറും ഇനി ഒന്ന്. ജിയോ ഹോട്സ്റ്റാർ. ഹോട്സ്റ്റാറിലെ സിനിമകളും സീരീസുകളും ഐപിഎൽ പോലുള്ള സ്പോർട്സ് പരിപാടികളുമെല്ലാം ഇനി ജിയോ വരിക്കാർക്കും ലഭിക്കും. ലയന ചർച്ചകളും മുന്നോടിയായുള്ള പരസ്പര സഹകരണവും മാസങ്ങളായി നടക്കുകയായിരുന്നെങ്കിലും യഥാർഥ ലയനം അടുത്തിടെയാണുണ്ടായത്. ജിയോയുടെ വിപുലമായ ടെലികോം ശൃംഖല ഉപയോഗപ്പെടുത്തി ഹോട്സ്റ്റാറിന്റെ ഡിജിറ്റൽ ഉള്ളടക്കം ഇന്ത്യയിൽ പ്രചരിപ്പിക്കുകയും വരിക്കാർക്ക് ഇങ്ങനെയൊരു സൗകര്യം ലഭിക്കുന്നതിലൂടെ ജിയോയുടെ ആധിപത്യം ഇന്ത്യൻ വിപണിയിൽ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം. ഇരു കമ്പനികൾക്കും അതിനാൽ നേട്ടമാണ് ഡീൽ.
Source link