BUSINESS

കുതിച്ചുയരാൻ കുരുമുളക്; രാജ്യാന്തര റബർ വിലയും മുന്നോട്ട്, ഇന്നത്തെ അങ്ങാടിവില നോക്കാം


സംസ്ഥാനത്ത് കുരുമുളക് വില കുതിക്കാനുള്ള തയാറെടുപ്പിൽ. വിളവെടുപ്പ് കാലമാണെങ്കിലും സ്റ്റോക്ക് കുറഞ്ഞതും അതേസമയം മികച്ച ഡിമാൻഡ് ഉണ്ടെന്നതും വരുംദിവസങ്ങളിൽ വില കൂടാനിടയാക്കിയേക്കാം. കൊച്ചിയിൽ അൺഗാർബിൾഡ് വില നിലവിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ നേട്ടത്തിന്റെ പാതയിലേറിയ വെളിച്ചെണ്ണ വിലയിലും ഇന്നുമാറ്റമില്ല.സംസ്ഥാനത്ത് റബർവില സ്ഥിരത തുടരുന്നു. അതേസമയം, ബാങ്കോക്കിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് 5 രൂപ കൂടി വർധിച്ചു. വ്യവസായികളിൽ നിന്ന് ആവശ്യകത ഉയരുന്നത് നേട്ടമാകുന്നുണ്ട്.


Source link

Related Articles

Back to top button