CINEMA

‘ചായക്കടയിൽ ഭക്ഷണം വിളമ്പിത്തന്ന മനുഷ്യൻ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമാതാവായിരുന്നു’

‘ചായക്കടയിൽ ഭക്ഷണം വിളമ്പിത്തന്ന മനുഷ്യൻ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമാതാവായിരുന്നു’
‘‘സൂപ്പർ താരരാജാക്കന്മാരേ, സിനിമ ഒരു സംഘഗാനമാണ്. അത് ആർക്കും ഒറ്റയ്ക്ക് പാടാൻ കഴിയില്ല. അത് മറക്കരുത്. പ്രേക്ഷകർ സാധാരണ ജനങ്ങളാണ്. അവരെ വെറുപ്പിക്കരുത്. സിനിമാ വ്യവസായത്തിൽ നിർമാതാവിന് ഒഴികെ ആർക്കും ഇന്നുവരെ നഷ്ടം വന്നിട്ടില്ല. സിനിമാ വ്യവസായത്തിൽ പണം മുടക്കി കുത്തുപാളയെടുത്ത നിർമാതാക്കളുടെ കഥകൾ ഏറെയാണ്. ഒരിക്കൽ എന്റെ സ്നേഹിതൻ, തിരക്കഥാകൃത്ത് ജോൺ പോൾ, എറണാകുളത്ത്, ഒരു ചെറിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എന്നെ കയറ്റി. സാധാരണ ഗതിയിൽ ജോൺ പോൾ അത്തരം ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറാറില്ല. ആ ഹോട്ടലിലെ വിളമ്പുകാരനും കാഷ്യറുമായി ജോൺ കുശലം ചോദിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ഭക്ഷിച്ചു കഴിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ ജോൺ പറഞ്ഞു: ‘‘നിങ്ങൾക്ക് ഭക്ഷണം വിളമ്പി തന്ന മനുഷ്യൻ മലയാളത്തിൽ പത്തിലേറെ സൂപ്പർ ഹിറ്റ് സിനിമകൾ എടുത്ത നിർമാതാവാണ്’’. പേര് പറഞ്ഞപ്പോൾ ഞാനും അദ്ദേഹത്തിന്റെ സിനിമകൾ കണ്ട കാര്യം ഓർത്തു. വിജയിച്ച സിനിമകളെക്കാൾ ഏറെ സിനിമകൾ പരാജയപ്പെട്ടു. അവസാനം, ജീവിക്കാൻ കണ്ടെത്തിയ മാർഗമാണ്ചായക്കട. 


Source link

Related Articles

Back to top button