BUSINESS
പോസ്റ്റ്മാനെ കാണാതാവും? സേവനം അവസാനിപ്പിക്കാൻ തപാൽ വകുപ്പിന്റെ നീക്കം

പോത്തൻകോട് (തിരുവനന്തപുരം) ∙ സേവനം നിർത്തി ലാഭകേന്ദ്രമാകാനുള്ള നടപടികളിലേക്കു തപാൽ വകുപ്പ്. മുതൽമുടക്കിന് ആനുപാതികമായി വരുമാനം ലഭിക്കാത്ത ‘കോസ്റ്റ് സെന്റർ’ എന്ന സേവനവിഭാഗത്തിൽനിന്ന് ചെലവു നിയന്ത്രിച്ച് ലാഭം ലക്ഷ്യമിടുന്ന ‘പ്രോഫിറ്റ് സെന്റർ’ എന്ന വിഭാഗത്തിലേക്ക് തപാൽ വകുപ്പിനെ മാറ്റുന്നതു സംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര തപാൽ വകുപ്പ് എട്ടംഗ സമിതിയെ നിയോഗിച്ചു. പ്രോഫിറ്റ് സെന്റർ ആകുന്നതോടെ പഞ്ചായത്ത് പരിധികളിലുള്ള പോസ്റ്റ് ഓഫിസുകളും സബ് സെന്ററുകളും കത്തുമായി വീട്ടിലെത്തുന്ന സാധാരണ പോസ്റ്റ്മാനും ഉണ്ടാകില്ല. പിൻകോഡുകൾ മാറുമെന്നും സൂചനയുണ്ട്. പരിഷ്കരണത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ 50 മുതൽ 80 വരെ പോസ്റ്റ്മാൻമാരെ ഒരു കേന്ദ്രത്തിലേക്കു മാറ്റിത്തുടങ്ങിയിട്ടുണ്ട്.
Source link