BUSINESS
മലയാളിക്കും ആത്മവിശ്വാസം കുറയുന്നോ? മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽ വൻ ചോർച്ച; കൂടുതൽ ഇടിവ് ഇക്വിറ്റിയിൽ

ഓഹരി വിപണിയുടെ സമീപകാല തകർച്ചകൾ മലയാളി നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നോ? അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) ജനുവരിയിലെ കണക്കുകൾ അതാണ് വ്യക്തമാക്കുന്നത്. ഓരോ മാസവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയെന്ന ട്രെൻഡിൽ നിന്ന് മലക്കംമറിഞ്ഞ് ജനുവരിയിൽ മ്യൂച്വൽഫണ്ടിലെ മലയാളിപ്പണം വൻതോതിൽ ചോർന്നു.കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപമൂല്യം (AUM) ഡിസംബറിലെ 87,894.26 കോടി രൂപയിൽ നിന്ന് 85,901.54 കോടി രൂപയായാണ് കുറഞ്ഞത്. നഷ്ടം 1,992.72 കോടി രൂപ. നവംബറിൽ 85,595 കോടി രൂപയായിരുന്ന മൊത്തനിക്ഷേപമായിരുന്നു ഡിസംബറിൽ 87,000 കോടി രൂപയ്ക്കു മുകളിലെത്തിയത്. കോവിഡനന്തരം ഓരോ മാസവും റെക്കോർഡ് തകർത്തുയരുകയായിരുന്ന മലയാളി നിക്ഷേപമാണ് 2025ൽ റിവേഴ്സ് ഗിയറിലായത്.
Source link