ഗതാഗതക്കുരുക്കിൽ പെട്ടു, പരീക്ഷ തുടങ്ങാൻ 20 മിനിറ്റ്; പാരഷൂട്ടിൽ പറന്നിറങ്ങി യുവാവ് – വിഡിയോ

ഗതാഗതക്കുരുക്കിൽ പെട്ടു, പരീക്ഷ തുടങ്ങാൻ 20 മിനിറ്റ്; പാരഷൂട്ടിൽ പറന്നിറങ്ങി യുവാവ് | മുംബൈ | പാരഷൂട്ട് യാത്ര | ഗതാഗതക്കുരുക്ക് | മനോരമ ഓൺലൈൻ ന്യൂസ് – Student Uses Parachute to Beat Traffic, Make Exam on Time | Mumbai News | Parachute Travel | Traffic Block | Malayala Manorama Online News
ഗതാഗതക്കുരുക്കിൽ പെട്ടു, പരീക്ഷ തുടങ്ങാൻ 20 മിനിറ്റ്; പാരഷൂട്ടിൽ പറന്നിറങ്ങി യുവാവ് – വിഡിയോ
മനോരമ ലേഖകൻ
Published: February 15 , 2025 07:17 AM IST
1 minute Read
പാരഷൂട്ടിൽ പരീക്ഷ കേന്ദ്രത്തിലേക്ക് പോകുന്ന വിദ്യാർഥി (Video Grab : Instagram)
മുംബൈ ∙ ഗതാഗതക്കുരുക്കിൽ പെട്ടതോടെ സമയത്ത് പരീക്ഷയ്ക്കെത്താൻ കഴിയില്ലെന്നു മനസിലാക്കിയ യുവാവ് പരീക്ഷാകേന്ദ്രത്തിലേക്കു പറന്നിറങ്ങിയത് പാരഷൂട്ടിൽ. പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ പർസാണി ഗ്രാമത്തിലെ സമർഥ് മഹാങ്കഡെ എന്ന കോളജ് വിദ്യാർഥിയുടേതായിരുന്നു വേറിട്ട യാത്ര. പരീക്ഷ തുടങ്ങാൻ 20 മിനിറ്റ് ബാക്കിയുള്ളപ്പോൾ റോഡിലൂടെ സമയത്തെത്തില്ല എന്നു മനസ്സിലായതോടെയാണ് പാരഷൂട്ട് ഉപയോഗിക്കാൻ തീരുമാനിച്ചത്.
പാരാഗ്ലൈഡിങ്ങിൽ പരിശീലനം നടത്താറുള്ള സമർഥ് മഹാങ്കഡെ, വിദഗ്ധനായ ഗോവിന്ദ് യവാളെയുടെ സഹായം കൂടി തേടുകയായിരുന്നു. ഇരുവരും ചേർന്നാണ് പാഞ്ചഗണി ഹിൽ സ്റ്റേഷനിൽനിന്നു പറന്നുയർന്നത്. പരീക്ഷ തുടങ്ങാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ സാമർഥ് സെന്ററിൽ എത്തുകയും ചെയ്തു.
English Summary:
Parachute rescue saves exam: A college student in Maharashtra used a parachute to reach his exam after being stuck in a traffic jam
mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-auto-trafficjam mo-news-common-mumbainews mkumd2478m30gish9r0c41rf2 mo-news-national-states-maharashtra
Source link