KERALAM

ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോ. സമ്മേളനത്തിന് തുടക്കം

തൃശൂർ: ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ മൂന്ന് ദിവസം നീളുന്ന സംസ്ഥാന സമ്മേളനത്തിന് തുടക്കം. ഹോട്ടൽ എക്‌സ്‌പോ പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ടി.എസ്.പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ജനറൽ കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷനായി.

വിവിധ സമ്മേളനങ്ങളിലായി ഉപദേശക സമിതി ചെയർമാൻ മൊയ്തീൻകുട്ടി ഹാജി,വർക്കിംഗ് പ്രസിഡന്റ് സി.ബിജുലാൽ എന്നിവർ അദ്ധ്യക്ഷരായി. എക്‌സ്‌പോ കമ്മിറ്റി ചെയർമാൻ അസീസ്,സംസ്ഥാന സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്,സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.അബ്ദുറഹ്മാൻ,ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജനറൽ കൗൺസിൽ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ബാലകൃഷ്ണ പൊതുവാൾ,വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ,വൈസ് പ്രസിഡന്റുമാരായ ബി.വിജയകുമാർ,കെ.എം.രാജ,എൻ.സുഗുണൻ,വി.ടി.ഹരിഹരൻ,ടി.എസ്.ബാഹുലേയൻ,സെക്രട്ടറിമാരായ വി.വീരഭദ്രൻ,ജെ.റോയ്,സ്‌കറിയ,മുഹമ്മദ് ഗസാലി,സിൽഹാദ്,അനീഷ് ബി.നായർ,ഷിനാജ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ പത്തിന് ബിസിനസ് മീറ്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ‘ഹോട്ടലുകളും ഭക്ഷ്യസുരക്ഷയും’ സെമിനാർ നടക്കും. നാലരയ്ക്ക് പൊതുസമ്മേളനം റവന്യുമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.


Source link

Related Articles

Back to top button