BUSINESS

മിസ്റ്റർ ബട്‍ലർ റെഡി ടു ഡ്രിങ്ക് ‘ഫിസ്സോ’ വിപണിയിൽ’; പ്രകൃതിദത്ത ചേരുവകൾ, 4 ഫ്ലേവറുകൾ


രാജ്യത്തെ ഏക ഹോം സോഡാ മേക്കർ കമ്പനിയായ മിസ്റ്റർ ബട്‍ലർ (Mr. Butler), പുതിയ എയ്റേറ്റഡ് റെഡി ടു ഡ്രിങ്ക് പാനീയമായ ‘ഫിസ്സോ’ (FIZZO) വിപണിയിലിറക്കി. പ്രകൃതിദത്ത ചേരുവകളാൽ തയാറാക്കിയതും വൈറ്റമിൻ സി അടങ്ങിയതുമായ ഫിസ്സോ, 4 ഫ്ലേവറുകളിൽ ലഭിക്കും. മധുരം കുറഞ്ഞ അളവിൽ മാത്രമേയുള്ളൂ. ജിഞ്ചർ സിനമൺ, ഗ്വാവ ചില്ലി, റോ മാംഗോ ചില്ലി, ലൈം സ്വീറ്റ് ആൻഡ് സോൾട്ട് രുചികളിലാണു ഫിസ്സോ ലഭിക്കുന്നത്. മികച്ച ജനപ്രീതിയുള്ള മിസ്റ്റർ ബട്‍ലർ ബ്രാൻഡിൽ നിന്ന് ഫിസ്സോ എന്ന പുതുതലമുറ, സമകാലീന ബ്രാൻഡിന്റെ വരവ് ഏറെ ആവേശം പകരുന്നതാണെന്നും കേരളത്തിലെ പുത്തൻ തലമുറയുടെ മനസ്സും സ്നേഹവും കീഴടക്കാൻ ഫിസ്സോയ്ക്ക് കഴിയുമെന്നും സ്പ്രിങ് മാർക്കറ്റിങ് ക്യാപിറ്റലിന്റെ സ്ഥാപകനും പാർട്നറുമായ രാജാ ഗണപതി പറഞ്ഞു. ഉൽപന്നത്തിന്റെ വികസനം മുതൽ ലോഞ്ചിങ് വരെയുള്ള ഘട്ടങ്ങളിൽ മിസ്റ്റർ ബട്‍ലറുമായി സഹകരിച്ച സ്ഥാപനമാണ് സ്പ്രിങ് മാർക്കറ്റിങ് ക്യാപിറ്റൽ.


Source link

Related Articles

Back to top button