BUSINESS

Stock Market Closing Analysis ട്രംപിന്റെ താരിഫ് പിടിവാശി! 8-ാം നാളിലും വീണു വിപണി; അദാനി, ഫാർമ ഓഹരികൾക്ക് വീഴ്ച, നിഫ്റ്റി 23,000ന് താഴെ


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘താരിഫ് പിടിവാശി’ (Tariff war) സൃഷ്ടിക്കുന്ന ആഗോള വ്യാപാരയുദ്ധപ്പേടി (trade war), ഇന്ത്യൻ ഓഹരികളെ തുടർച്ചയായി പിടിച്ചുലയ്ക്കുന്നു. എട്ടാംനാളിലും നഷ്ടത്തിലേക്കു വീണ സെൻസെക്സിന്റെ (sensex) ഇന്നത്തെ വീഴ്ച വ്യാപാരാന്ത്യത്തിൽ 199 പോയിന്റ് (-0.26%). ഒരുഘട്ടത്തിൽ സെൻസെക്സ് 949 പോയിന്റ് ഇടിഞ്ഞിരുന്നു. സെൻസെക്സിനേക്കാൾ നഷ്ടമാണ് ഇന്നു നിഫ്റ്റി (nifty) നുണഞ്ഞത്; 0.44 ശതമാനം. സെൻസെക്സ് 76,388ൽ വ്യാപാരം ആരംഭിച്ച് തുടക്കത്തിൽ 76,483 വരെ കയറിയെങ്കിലും പൊടുന്നനെ റിവേഴ്സ് ഗിയറിലായി. 75,439 വരെ താഴ്ന്നശേഷമാണ് വൈകിട്ടോടെ നഷ്ടം കുറച്ച് 75,939ൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 23,096ൽ ആരംഭിച്ച് 23,133 വരെ കയറിയശേഷം 22,774 വരെ താഴ്ന്നു. വ്യാപാരം നിർത്തിയത് 102 പോയിന്റിടിഞ്ഞ് 22,774ൽ.


Source link

Related Articles

Back to top button