യുഎസിൽ നിന്ന് മോദി എത്തിയാൽ ഉടൻ ചർച്ചകൾ; ഡൽഹി മുഖ്യമന്ത്രിയെ നാളെ തീരുമാനിച്ചേക്കും, സത്യപ്രതിജ്ഞ 19ന് ?

യുഎസിൽ നിന്ന് മോദി എത്തിയാൽ ഉടൻ ചർച്ചകൾ; ഡൽഹി മുഖ്യമന്ത്രിയെ നാളെ തീരുമാനിച്ചേക്കും, സത്യപ്രതിജ്ഞ 19ന് ? | മനോരമ ഓൺലൈൻ ന്യൂസ് – Delhi BJP Set to Choose New Chief Minister Before February 19th Swearing-In |
യുഎസിൽ നിന്ന് മോദി എത്തിയാൽ ഉടൻ ചർച്ചകൾ; ഡൽഹി മുഖ്യമന്ത്രിയെ നാളെ തീരുമാനിച്ചേക്കും, സത്യപ്രതിജ്ഞ 19ന് ?
ഓൺലൈൻ ഡെസ്ക്
Published: February 14 , 2025 08:41 PM IST
1 minute Read
നരേന്ദ്ര മോദി (ചിത്രം ∙ മനോരമ)
ന്യൂഡൽഹി ∙ ഡൽഹിയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഫെബ്രുവരി 19ന് നടക്കുമെന്നു സൂചന. മുഖ്യമന്ത്രിയെ തിരുമാനിക്കുന്നതിന് യുഎസിൽനിന്നു തിരിച്ചെത്തിയാലുടൻ പ്രധാനമന്ത്രിയുമായി ബിജെപി നേതാക്കൾ ചർച്ച നടത്തും. ഉപമുഖ്യമന്ത്രിമാരെയും ആറ് മന്ത്രിമാരെയും തീരുമാനിക്കാനുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം നാളെ തന്നെ ഉണ്ടായേക്കാമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു.
നിലവിൽ ബിജെപിയുടെ 48 നിയുക്ത എംഎൽഎമാരിൽ നിന്ന് 15 പേരിലേക്ക് മുഖ്യമന്ത്രിയുടെ സാധ്യതപ്പട്ടിക ചുരുങ്ങിയിട്ടുണ്ട്. പർവേശ് വർമ, ബിജെപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പവൻ ശർമ, സതീഷ് ഉപാധ്യായ, വിജേന്ദർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു സാധ്യത കൂടുതലുളള നേതാക്കൾ. അതിഷിക്ക് പകരക്കാരിയായി ഒരു വനിതയെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ നീക്കമെന്നും വിവരമുണ്ട്. ശിഖ റായ്, രേഖ ഗുപ്ത എന്നിവരുടെ പേരുകളാണ് പരിഗണനയിലുളളത്.
മുഖ്യമന്ത്രി ആരായാലും സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാനാണ് ബിജെപി നീക്കം. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ഫെബ്രുവരി 5നു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തിയിരുന്നു. 27 വർഷത്തിനുശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. 70 അംഗ നിയമസഭയിൽ ബിജെപി 48 സീറ്റുകൾ നേടിയപ്പോൾ, എഎപി 22 സീറ്റിലേക്ക് ഒതുങ്ങി.
English Summary:
Delhi Chief Minister selection: Delhi Chief Minister selection is underway following the BJP’s victory. The swearing-in ceremony is planned for February 19th.
mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-elections-delhi-assembly-election-2025 3dp7das2ijbv8ku4d580idht9f mo-politics-leaders-narendramodi
Source link