KERALAM

ലോ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ താമസസ്ഥലത്ത് കയറി മർദിച്ച് സീനിയർ വിദ്യാർത്ഥികൾ; നാലുപേർക്കെതിരെ കേസ്

തിരുവനന്തപുരം: പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ താമസസ്ഥലത്ത് കയറി സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു. നെടുമങ്ങാട് പഴകുറ്റി സ്വദേശി അഭിറാമിനെയാണ് നാലംഗ സംഘം മർദിച്ചത്. അഭിറാം താമസിക്കുന്ന കോളേജിന് സമീപത്തെ ഹോം സ്റ്റേയിൽ ഇന്നലെ ഉച്ചയ്ക്ക് അതിക്രമിച്ച് കയറിയാണ് മർദനം. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളായ ബിനോ,​ വിജിൻ,​ ശ്രീജിത്ത്,​ അഖിൽ എന്നിവർക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു.

ബിനോ മർദിച്ചതായി അഭിറാമിന്റെ സുഹൃത്ത് നേരത്തെ പൊലീസിന് പരാതി നൽകിയിരുന്നു. പരാതി നൽകാൻ അഭിറാമാണ് പ്രേരിപ്പിച്ചതെന്ന് ആരോപിച്ചായിരുന്നു മർദനം. ഹോം സ്റ്റേ അടിച്ചു പൊളിച്ചശേഷമാണ് സീനിയർ വിദ്യാർത്ഥികൾ അകത്തുകയറിയത്. ശേഷം അഭിറാമിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

നാലംഗ സംഘമാണ് തന്നെ മർദിച്ചതെന്ന് അഭിറാം പൊലീസിൽ മൊഴി നൽകിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്. നിലവിൽ നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഭിറാം. അഭിറാമിന്റെ കഴുത്തിനും മുതുകിനും തലയ്ക്കുമാണ് പരിക്കേറ്റത്. മർദനത്തിൽ അഭിറാമിന്റെ പല്ല് ഉൾപ്പടെ പൊട്ടിപോയി.


Source link

Related Articles

Back to top button