KERALAM

സഹപാഠിയായ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

ആലപ്പുഴ: സഹപാഠിയായ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്​റ്റിലായി. എ എൻ പുരം സ്വദേശി ശ്രീശങ്കറാണ് (18) അറസ്​റ്റിലായത്. അസൈൻമെന്റ് എഴുതാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീശങ്കർ 16കാരിയെ വീട്ടിലെത്തിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയതിനുശേഷമാണ് പ്രതിക്കെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തിയത്. മാസങ്ങൾക്ക് മുൻപ് സ്‌കൂളിൽ തോക്ക് കൊണ്ട് വന്ന് മ​റ്റ് സഹപാഠികളെ ഭീഷണിപ്പെടുത്തി മർദ്ദിച്ചതിനും ശ്രീശങ്കറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് ശ്രീശങ്കറിന് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. എന്നാൽ സ്കൂളിൽ നിന്ന് അച്ചടക്കനടപടി നേരിട്ടിരുന്നു. അതിനുശേഷം തിരികെയെത്തിയ ശ്രീശങ്കർ അദ്ധ്യാപികയ്‌ക്കെതിരെ ജാതി അധിക്ഷേപം നടത്തിയതിനും പരാതി ഉയർന്നിരുന്നു. തുടർന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. മാസങ്ങൾക്കുശേഷം വിദ്യാർത്ഥി സംഘടനകൾ ഇടപെട്ടാണ് ശ്രീശങ്കറിനെ തിരികെ സ്‌കൂളിൽ കയ​റ്റിയത്.


Source link

Related Articles

Back to top button