BUSINESS
കേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടി

കൊച്ചി ∙ ഗ്രാമീണ മേഖലകളിലെ വിലക്കയറ്റമാണു കേരളത്തിലെ ആകമാന വിലക്കയറ്റത്തിന്റെ തോതു ദേശീയ നിരക്കിനെക്കാൾ കൂടുതലായിരിക്കുന്നതിനു പ്രധാന കാരണമെന്നു വിപണി ഗവേഷണരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യോൽപന്നങ്ങൾക്കും വിദ്യാഭ്യാസം, ആരോഗ്യരക്ഷ എന്നിവയ്‌ക്കുമുള്ള ചെലവിന്റെ നിരക്കിലെ വളർച്ച ഗ്രാമീണ മേഖലയിലാണു കൂടുതലെന്ന് അവരുടെ പഠനങ്ങൾ വെളിപ്പെടുത്തുന്നു.ജനുവരിയിൽ വിലക്കയറ്റത്തിന്റെ ദേശീയ നിരക്ക് നാലു മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരമായ 4.31 ശതമാനത്തിലെത്തിയപ്പോൾ കേരളത്തിലെ നിരക്ക് 6.7 ശതമാനമെന്നാണു സെൻട്രൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫിസ് (സിഎസ്‌ഒ) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്. മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ നിരക്കാണിത്. ഡിസംബറിൽ ദേശീയ നിരക്ക് 5.22% മാത്രമായിരുന്നപ്പോൾ കേരളത്തിൽ 6.36 ശതമാനമായിരുന്നു.
Source link