KERALAM

ലൈംഗിക തൊഴിലാളികളുടെ ബോഡിഗാർഡായ ഗുണ്ടകൾ ചെയ്യുന്നത്; ഇരുട്ടിൽ ഇതൊക്കെയാണ് ജില്ലയിൽ നടക്കുന്നത്

കണ്ണൂർ: ഇരുട്ടിന്റെ മറവിൽ കണ്ണൂരിന്റെ തെരുവുകൾ സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രങ്ങളായി. പകൽ സമയങ്ങളിൽ സജീവമായ തെരുവുകളിൽ ഭൂരിഭാഗവും രാത്രിയായാൽ പാടെ മാറുന്ന സ്ഥിതിയാണ്. രാത്രി ഏഴിന് ശേഷം ഈ ഇടങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നടക്കാൻ പോലും പറ്റാത്ത സാഹചര്യമാണുള്ളത്.

സ്ഥലകാല ബോധമില്ലാതെ പെരുമാറുന്ന മദ്യപന്മാർ,ലഹരി മരുന്ന് അടിച്ച് ലക്കു കെട്ടവർ, ലൈംഗീക തൊഴിലാളികളുടെ സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട ഗുണ്ടകൾ എന്നിവരുടെ ശല്യമാണ് കൂടുതലും. ഇവരിൽ പലരും ചില സ്ഥലങ്ങൾ കേന്ദ്രീകരിക്കുകയാണ് പതിവ്. ഇരുട്ട് വീണു തുടങ്ങിയാൽ തന്നെ നഗരത്തിന്റെ പലയിടങ്ങളുടെയും അവസ്ഥ ഇതാണ്. വ്യാപാര സ്ഥാപനങ്ങൾക്കും കച്ചവടക്കാർക്കുമെതിരെയും ഇക്കൂട്ടർ അതിക്രമം അഴിച്ചുവിടാറുണ്ട്.

പഴയ ബസ് സ്റ്റാൻഡ് പരിസരത്തും നഗരത്തിന്റെ മറ്റ് പല സ്ഥലങ്ങളിലും ആവശ്യമായ വെളിച്ചമോ സജീകരണമോ ഇല്ലാത്തതും ഈ സംഘങ്ങൾക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. കോർപറേഷന്റെ ഭാഗത്ത് നിന്നും ഇതിൽ വേണ്ട ഇടപെടലുകൾ ഇല്ലെന്ന അഭിപ്രായവും യാത്രക്കാർക്കുണ്ട്.

പഴയ ബസ് സ്റ്റാൻഡിൽ വിളയാട്ടം

കഴിഞ്ഞ ദിവസം പഴയ ബസ് സ്റ്റാൻഡിലെ വ്യാപാര സ്ഥാപനത്തിൽ മദ്യപിച്ചെത്തിയ സംഘം അതിക്രമം കാട്ടിയിരുന്നു.

സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി പഴയ സ്റ്റാൻഡ് മാറിയെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. വ്യാപാരികളും ഓട്ടോ തൊഴിലാളികളും ബസ് കാത്തിരിപ്പുകാരമെല്ലാം ഇവരെ ഭയന്നാണ് ഇവിടെ സമയം ചിലവിടുന്നത്. ആരെയും പേടിയില്ലാതെയാണ് സംഘങ്ങളുടെ പെരുമാറ്റം.ഈ സംഘങ്ങളിൽ അന്യസംസ്ഥാന തൊഴിലകളും പെടുന്നുണ്ട്.

പേരെഴുതിയെടുക്കും പൊലീസ്

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അടക്കം പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിൽ ഇടക്കിടെയെത്തി യാത്രക്കാരുടെയും മറ്റും പേരുകൾ എഴുതിയെടുക്കുന്ന പൊലീസ് പട്രോളിംഗ് സംഘം നഗരത്തിലെ പല ഭാഗത്തും അഴിഞ്ഞാടുന്ന അക്രമി സംഘങ്ങളെ മിക്കപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ്. മാദ്ധ്യമപ്രവർത്തകരുടെ ഐ.ഡി കാർഡ് പോലും പരിഗണിക്കാതെ ഇലക്ട്രൽ ഐ.ഡിക്കായി പട്രോളിംഗ് സംഘം നിർബന്ധം പിടിച്ച അനുഭവം ഈയടുത്താണുണ്ടായത്. അതെ സമയം പഴയ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം അക്രമം അഴിച്ചുവിട്ടവരെ പൊലീസ് എത്തിഅറസ്റ്റ് ചെയ്തിരുന്നു.


രാത്രിയായാൽ ഒറ്റയ്ക്ക് നടക്കാൻ തന്നെ പേടിയാണ് എവിടെ നോക്കിയാലും ഇത്തരക്കാരാണ് ഇവരുടെയൊക്കെ പെരുമാറ്റം പേടി ഉണ്ടാക്കാറുണ്ട് – ടി വി ലത (യാത്രക്കാരി)


സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം തന്നെയാണ് മിക്ക ദിവസങ്ങളിലും പലപ്പോഴും കടകളിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് – എ രമേശൻ (വ്യാപാരി)


Source link

Related Articles

Back to top button