BUSINESS

അഡ്വഞ്ചർ ടൂറിസത്തിനും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനും ഊന്നലുമായി കേരള ടൂറിസം


ന്യൂഡൽഹി ∙ അഡ്വഞ്ചർ ടൂറിസത്തിനും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനും ഊന്നൽ നൽകി കേരള ടൂറിസം പ്രീ–സമ്മർ പാർട്നേഴ്സ് മീറ്റ് ഡൽഹിയിൽ നടത്തി. വേനലവധിക്കാലത്ത് ആഭ്യന്തര വിനോദ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പാർട്നേഴ്സ് മീറ്റ് നടത്തിയത്. ഡൽ‌ഹിക്ക് പുറമേ ബെംഗളൂരു, അഹമ്മദാബാദ്,  ചണ്ഡിഗഡ്, ജയ്‌പുർ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലും  മീറ്റ് നടത്തും. രാജ്യത്തുടനീളമുള്ള ടൂറിസം ഫെസിലിറ്റേറ്റർമാരെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് പാർട്നേഴ്സ് മീറ്റ്.


Source link

Related Articles

Back to top button