BUSINESS

ഇന്ത്യ-പാക് അതിർത്തിയിൽ കാറ്റാടിപ്പാടം: അദാനിക്കായി പ്രതിരോധ ചട്ടങ്ങൾ ഇളവ് ചെയ്തെന്ന് ആരോപണം


ന്യൂഡൽഹി∙ ഇന്ത്യ-പാക് അതിർത്തിയിൽ അദാനി ഗ്രൂപ്പിന് കാറ്റാടി–സൗരോർജ പദ്ധതി സ്ഥാപിക്കാൻ കേന്ദ്രം പ്രതിരോധ ചട്ടങ്ങളിൽ ഇളവ് നൽകിയെന്ന് ആരോപണം. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാന്റാണ് ഗുജറാത്തിൽ (ഖാവ്‍ഡ) പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന് അദാനി ഗ്രൂപ്പ് നിർമിക്കുന്നത്. അതിർത്തിയിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാറി ഗുജറാത്ത് സർക്കാർ പാട്ടത്തിനു നൽകിയ സ്ഥലമാണിത്. ഈ സ്ഥലത്ത് പ്ലാന്റ് നിർമിക്കുന്നതിന് അതിർത്തിരക്ഷാചട്ടങ്ങളിൽ ഇളവ് നൽകിയെന്നാണ് ആരോപണം. മു‍ൻപ് ഇന്ത്യ–പാക് സംഘർഷങ്ങൾ നടന്ന സ്ഥലം കൂടിയാണ് റാൻ ഓഫ് കച്ച്.മുൻപുള്ള ചട്ടമനുസരിച്ച് അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ മാറി മാത്രമേ വമ്പൻ നിർമാണപ്രവർത്തനങ്ങൾ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ അദാനിക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭ്യമാക്കാനായി ദൂരപരിധിയിൽ ഇളവ് ചെയ്തുവെന്നാണ് ഗാർഡിയൻ പത്രത്തിന്റെ കണ്ടെത്തൽ. ഇതിനായി ചേർന്ന രഹസ്യയോഗത്തിൽ ഗുജറാത്ത് സർക്കാരിലെയും കേന്ദ്രസർക്കാരിലെയും പ്രതിനിധികൾക്കു പുറമേ ഒരു ഉന്നതസൈനിക ഉദ്യോഗസ്ഥനും പങ്കെടുത്തതായി റിപ്പോർട്ട് പറയുന്നു. 2023 മേയ് എട്ടിനാണ് ഇളവ് നൽകി ഉത്തരവിറക്കിയത്. പാക്കിസ്ഥാനു പുറമേ ബംഗ്ലദേശ്, ചൈന, മ്യാൻമർ, നേപ്പാൾ അതിർത്തികളിലും ഇളവു നൽകി. 


Source link

Related Articles

Back to top button