BUSINESS

പ്രണയദിനത്തിലും സ്വർണം മുന്നോട്ടങ്ങനെ മുന്നോട്ട്; പണിക്കൂലിയടക്കം ഇന്നു വില ഇങ്ങനെ, വെള്ളിയും കയറുന്നു


പ്രണയദിനത്തിലും സ്വർണം (Kerala gold price) വാങ്ങാൻ ‘വലിയ’ വില. രാജ്യാന്തരതലത്തിലെ ‘പ്രതികൂല’ സാഹചര്യത്തിലും കൂസാതെ ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്ന പെരുമയുമായി സ്വർണവില (gold rate) മുന്നോട്ടങ്ങനെ മുന്നോട്ട്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ‌ പണപ്പെരുപ്പം പിന്നെയും പരിധിവിട്ടു കയറുകയും പലിശഭാരം കൂടാനുള്ള വഴിയൊരുങ്ങുകയും ചെയ്തിട്ടും കുറയുന്നതിനു പകരം കൂടുകയാണ് സ്വർണവില.ഔൺസിന് ബുധനാഴ്ച 2,887 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില, ഇന്നലെ 2,917 ഡോളറിലേക്കും ഇന്നു 2,933 ഡോളറിലേക്കും കയറി. പിന്നീട് 2,924 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ, കേരളത്തിൽ ഇന്നുവില ഗ്രാമിന് 10 രൂപ ഉയർന്ന് 7,990 രൂപയായി. 80 രൂപ വർധിച്ച് 63,920 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 5 രൂപ കൂടി 6,585 രൂപയായി. ഏറെക്കാലത്തെ ‘വിശ്രമത്തിന്’ വിരാമംകുറിച്ച് വെള്ളിയും കയറിത്തുടങ്ങി; ഇന്നു ഗ്രാമിന് ഒരു രൂപ ഉയർന്ന് 107 രൂപ.


Source link

Related Articles

Back to top button