INDIALATEST NEWS

ജനങ്ങൾക്ക് മുഖ്യമന്ത്രിയേക്കാൾ ബുദ്ധിയെന്ന് ഗവർണർ; ‘ഭരണപരാജയം മറയ്ക്കാൻ ശ്രമം’


ചെന്നൈ ∙ ഒരു ഇടവേളയ്ക്കുശേഷം സമൂഹമാധ്യമങ്ങളിൽ വീണ്ടും മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പോര്. തന്നെക്കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ഒരു പത്രവാർത്തയെ കൂട്ടുപിടിക്കുന്നത് പരിതാപകരം ആണെന്ന് ഗവർണർ ആർ.എൻ.രവി പരിഹസിച്ചു. അർധസത്യങ്ങളുടെ കുടപിടിച്ച് ഭരണ പരാജയം മറയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തമിഴ്നാട്ടിലെ ജനങ്ങൾ മുഖ്യമന്ത്രിയേക്കാൾ സമർഥരാണെന്ന് തിരിച്ചറിയണമെന്നും സമൂഹമാധ്യമങ്ങളിൽ ഗവർണർ കുറിച്ചു. ഇന്ത്യയിലുടനീളമുള്ള പ്രമുഖ പത്രങ്ങളുടെയും ഭരണഘടനാ വിദഗ്ധരുടെയും ആവർത്തിച്ചുള്ള വിമർശനത്തിൽനിന്ന് ഗവർണറോ ഡൽഹിയിലെ അദ്ദേഹത്തിന്റെ ബിജെപി യജമാനന്മാരോ ഒന്നും പഠിക്കുന്നില്ല എന്ന് സ്റ്റാലിൻ ചില വാർത്തകൾ ചൂണ്ടിക്കാട്ടി പരിഹസിച്ചിരുന്നു. ഇതിന് മറുപടി ആയാണ് ഗവർണറുടെ പോസ്റ്റ്.ഗവർണർ ആർ.എൻ.രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.സ്റ്റാലിൻ നേരത്തേ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചിരുന്നു. ഗവർണർ സ്ഥാനത്ത് തുടരാൻ രവി യോഗ്യനല്ലെന്ന് അറിയിച്ചുള്ള കത്തിൽ, സംസ്ഥാനത്ത് അദ്ദേഹം നടത്തിയ നിയമലംഘനങ്ങളുടെ പട്ടികയും ഉൾപ്പെടുത്തി. ഗവർണർ എന്ന ഉയർന്ന ഭരണഘടനാ പദവിയിൽ ആർ.എൻ.രവി തുടരുന്നത് അഭികാമ്യമാണോ എന്നത് രാഷ്ട്രപതി തീരുമാനിക്കണമെന്നാണു 19 പേജുള്ള കത്തില്‍ സ്റ്റാലിൻ ആവശ്യപ്പെട്ടത്.


Source link

Related Articles

Back to top button